‘മനോഹരമായ മനസുകള്‍ ഒന്നിക്കുമ്പോള്‍ ‘കാതല്‍’ പോലുള്ള സിനിമകള്‍ നമുക്ക് ലഭിക്കും’: സൂര്യ

മമ്മൂട്ടിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളായി അവതരിപ്പിച്ച കാതല്‍ പ്രേക്ഷക മനസില്‍ ഇടംപിടിച്ചിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോളിതാ ജ്യോതികയുടെ ഭര്‍ത്താവും തെന്നിന്ത്യന്‍ സൂപ്പര്‍ താരവുമായ സൂര്യയും സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെ കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുന്നു. മമ്മൂട്ടിയേയും ജ്യോതികയേയും ജിയോ ബേബിയേയും മറ്റ് അണിയറ പ്രവര്‍ത്തകരേയും പ്രശംസിച്ചുകൊണ്ടാണ് കുറിപ്പ്.

Also Read: ഗുജറാത്ത് ടൈറ്റന്‍സിനെ ഇനി ഗില്‍ നയിക്കും; ഹര്‍ദിക് പാണ്ഡ്യ തിരികെ മുംബൈ ഇന്ത്യന്‍സിലേക്ക്

‘മനോഹരമായ മനസ്സുകള്‍ ഒന്നിക്കുമ്പോള്‍ ‘കാതല്‍’ പോലുള്ള സിനിമകള്‍ നമുക്ക് ലഭിക്കും. എത്ര പുരോഗമനപരമായ സിനിമയാണ്, ഈ മനോഹരമായ ടീമിന് അഭിനന്ദനങ്ങള്‍. നല്ല സിനിമയോടുള്ള സ്‌നേഹത്തിനും ഞങ്ങളെ പ്രചോദിപ്പിക്കുന്നതിനും മമ്മൂട്ടി സാറിനു നന്ദി. ജിയോ ബേബി, നിങ്ങളുടെ നിശബ്ദ ഷോട്ടുകള്‍ പോലും ഉച്ചത്തില്‍ സംസാരിക്കുന്നതുപോലെ തോന്നി. ഈ ലോകത്തിന് ഇങ്ങനെയൊരു കഥ പരിചയപ്പെടുത്തിയതിന് തിരക്കഥാകൃത്തുക്കളായ പോള്‍സണും ആദര്‍ശിനും നന്ദി. സ്‌നേഹം എന്തായിരിക്കുമെന്ന് കാണിച്ചുതന്ന് എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന ജ്യോതികയ്ക്കും അഭിനന്ദനം. അതിമനോഹരം.” എന്നാണ് സൂര്യ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News