എല്ലാവരുടെയും ഹൃദയം കീഴടക്കി എന്‍റെ ഓമന, നല്ല സിനിമകളോടുളള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി; സൂര്യ

ആശയം കൊണ്ട് ജനഹൃദയങ്ങളിലേക്ക് പടരുകയാണ് കാതൽ എന്ന കാമ്പുള്ള സിനിമ. ചലച്ചിത്ര പ്രവർത്തകരിൽ തുടങ്ങി നിരവധി പേർ ഈ ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടൻ സൂര്യയും കാതൽ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു കാതൽ സിനിമയെ കുറിച്ച് സൂര്യ പറഞ്ഞത്.

ALSO READ: ‘ജി പേ ചെയ്യാം ചേട്ടാ’, കെ എസ് ആർ ടി സിയും ഡിജിറ്റലാകുന്നു; ചില്ലറത്തർക്കവും, ബാലൻസ് വാങ്ങാൻ മറക്കലും ഇനി ഉണ്ടാവില്ല

സൂര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ, ‘കാതൽ ദ കോർ’ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കും. എത്ര പുരോഗമനപരമായ സിനിമയാണിത്. ഈ ചിത്രം ഒരുക്കിയ മനോഹരമായ ടീമിന് അഭിനന്ദനങ്ങള്‍. നല്ല സിനിമകളോടുളള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി. ജിയോ ബേബിയുടെ നിശബ്ദമായ ചില ഷോട്ടുകള്‍ പോലും ഒരുപാട് സംസാരിച്ചു. ഈ ലോകം നമുക്ക് കാണിച്ചുതന്ന കാതലിന്‍റെ എഴുത്തുകാര്‍ ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്കറിയയ്ക്കും അഭിനന്ദനങ്ങള്‍. പിന്നെ സ്നേഹം എന്തായിരിക്കുമെന്ന് കാണിച്ചുതന്ന് എല്ലാവരുടെയും ഹൃദയം കീഴടക്കിയ എന്‍റെ ഓമനയ്ക്കും അഭിനന്ദനം. അതിമനോഹരം.

ALSO READ: സ്വവർഗലൈംഗികത ഒരു രോഗമാണെന്നാണ് കരുതിയത്, കാതൽ എല്ലാം മാറ്റിമറിച്ചു: തങ്കൻ ചേട്ടൻ പറയുന്നു

അതേസമയം, മികച്ച പ്രേക്ഷക പ്രതികരണമാണ് കാതലിന് തിയേറ്ററുകളിൽ ലഭിക്കുന്നത്. മാത്യു ദേവസിയായി മമ്മൂട്ടിയും ഓമനയായി ജ്യോതികയും മികച്ച പ്രകടനങ്ങളാണ് ചിത്രത്തിൽ കാഴ്ചവെച്ചത്. നവംബര്‍ 23നാണ് ചിത്രം തിയറ്ററില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News