“നിങ്ങൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു”: അല്ലു അര്‍ജുനെ അഭിനന്ദിച്ച് നടൻ സൂര്യ

69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തെരഞ്ഞെടുത്ത അല്ലു അര്‍ജുനെ അഭിനന്ദിച്ച് നടൻ സൂര്യ. സമൂഹമാധ്യമമായ എക്സിലൂടെയാണ് താരം അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ‘പുഷ്പ’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനായി മാറിയ ദേവിശ്രീ പ്രസാദിനെയും സൂര്യ അഭിനന്ദിച്ചു.

ALSO READ: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്

‘‘ആശംസകൾ പ്രിയ അല്ലു അര്‍ജുന്‍. 69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തതിലൂടെ നിങ്ങൾ തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ദേവി ശ്രീ പ്രസാദ് ഒരുപാട് സന്തോഷം. ഇത് അർഹിച്ച അംഗീകാരം.’’–എന്നാണ് സൂര്യയുടെ പോസ്റ്റ് .

ALSO READ:തുവ്വൂര്‍ കൊലക്കേസ്; കള്ളക്കഥ പ്രചരിപ്പിച്ച പ്രതിപക്ഷ നേതാവിന്റെ നടപടി അപലപനീയമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ബോക്സ്ഓഫിസിൽ വൻ തരംഗമായ ചിത്രമാണ് സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ’. ചിത്രത്തിന് മലയാളത്തിലും മികച്ച പ്രതികരണമായിരുന്നു.ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രവും ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News