തമിഴ് സിനിമയിലെ മിുകച്ച ഡയറക്ടർമാരിലൊരാളാണ് ബാല. ആദ്യചിത്രമായ സേതുവിലൂടെ തന്നെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സംവിധായകൻ കൂടിയാണ് ബാല. ആര്യ നായകനായി അഭിനയിച്ച നാന്‍ കടവുള്‍ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡും ബാല സ്വന്തമാക്കി.
സൂര്യ, വിക്രം, ആര്യ എന്നീ നടന്മാർക്ക് കരിയറിൽ ബ്രേക്ക് ത്രൂ നൽകിയ കഥാപാത്രങ്ങൾ ബാലയാണ് സമ്മാനിച്ചത്. വിക്രം, സൂര്യ എന്നിവർ അഭിനയിച്ച ബാലയുടെ ചിത്രമാണ് പിതാമഹൻ. ഈ ചിത്രത്തിനു ശേഷം ബാലയുമൊന്നിച്ച് സൂര്യ വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയോടെ വാർത്തകളിൽ ഇടം പിടിച്ച ചിത്രമായിരുന്നു വണങ്കാന്‍.
Also Read: വെബ് സീരീസില്‍ തുടങ്ങി ഫെമിനിച്ചി ഫാത്തിമയിലൂടെ കൈയ്യടി നേടി ബബിത ബഷീര്‍ ശ്രദ്ധ നേടുന്നു
എന്നാല്‍ ചിത്രത്തില്‍ നിന്ന് സൂര്യ പിന്മാറുകയും ആ വേഷം ചെയ്യാൻ അരുണ്‍ വിജയ് എത്തുകയും ചെയ്തു. സൂര്യയുടെ പിന്മാറ്റത്തെ പറ്റി ഇപ്പോൾ പറുയുകയാണ് സംവിധായകൻ ബാല. സൂര്യയോ താനോ അതില്‍ നിന്ന് പിന്മാറിയതല്ലെന്നും ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണെന്നുമാണ് ബാല ഗലാട്ടാ തമിഴിനോട് പറഞ്ഞത്.
‘വണങ്കാന്റെ കഥ ഒരിക്കലും മാറ്റേണ്ടിവന്നിട്ടില്ല. മാത്രമല്ല, സൂര്യ ഈ സിനിമയില്‍ നിന്ന് പിന്മാറിയതല്ല. എനിക്ക് ലൈവ് ലൊക്കേഷനുകളോടാണ് താത്പര്യം. പക്ഷേ, കന്യാകുമാരി പോലൊരു ടൂറിസ്റ്റ് സ്‌പോട്ടില്‍ സൂര്യയെപ്പോലൊരു സ്റ്റാറിനെ വെച്ച് സിനിമ ചെയ്യുന്ന സമയത്ത് എപ്പോഴും ക്രൗഡായിരുന്നു. അവരെ മാനേജ് ചെയ്യാന്‍ ഒരുപാട് കഷ്ടപ്പെട്ടു.
അങ്ങനെ ഒരു അവസ്ഥ വന്നപ്പോള്‍ നമുക്ക് മറ്റൊരു സിനിമ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. അല്ലാതെ ഞാനോ സൂര്യയോ ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറിയിട്ടില്ല. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദബന്ധം ഇപ്പോഴും തുടരുന്നുണ്ട്. ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ അതിനെ വിമര്‍ശിക്കാനുള്ള എല്ലാ അധികാരവും സൂര്യക്കുണ്ട്,’ ബാല പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here