കാർത്തിയോട് തനിക്ക് അസൂയ; കാരണം വെളിപ്പെടുത്തി സൂര്യ

തെന്നിന്ത്യൻ പ്രേക്ഷകർക്ക് മുഖവര ആവശ്യമില്ലാത്ത താരസഹോദരന്മാരാണ് സൂര്യയും കാർത്തിയും. അടുത്തിടെ കാർത്തിയുടെ 25-ാം ചിത്രം പുറത്തിറങ്ങുന്നതിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ സൂര്യ അതിഥിയായെത്തിയപ്പോൾ കാർത്തിയെക്കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തനിക്ക് കാർത്തിയോട് ആസൂയയാണെന്നും തന്നേക്കാളും പ്രേക്ഷകർക്ക് ഇഷ്ടം കാർത്തിയോടാണ് എന്നും വേദിയിൽ സംസാരിക്കവേ സൂര്യ തമാശയായി പറഞ്ഞു.

Also Read; കേരളീയത്തിന് 67 ഭാഷകളില്‍ ആശംസ; കേരളത്തിന് ഗിന്നസ് റെക്കോര്‍ഡ്

“എന്നേക്കാളും ആളുകൾക്കിഷ്ടം കാർത്തിയോടാണെന്ന് കേൾക്കുമ്പോൾ എനിക്ക് അസൂയ തോന്നാറുണ്ട്. ക്ഷേത്രങ്ങളിലും വിമാനത്താവളങ്ങളിലും എല്ലായിടത്തും ആളുകൾ എന്റെ അടുക്കൽ വരുന്നു. അവർ എന്നെക്കാൾ അവനെ എങ്ങനെ ഇഷ്ടപ്പെടുന്നുവെന്ന് എന്നോട് പറയുന്നു. കാർത്തിക്ക് വേണമെങ്കിൽ ഇപ്പോൾ 50 സിനിമകൾ ചെയ്യാനാവുമായിരുന്നു. എന്നാൽ ചെയ്ത ഓരോ ചിത്രത്തിനും ആവശ്യമായ സമയവും പരിശ്രമവും അദ്ദേഹം നൽകി. അതുകൊണ്ടാണ് നമ്മൾ ഇപ്പോൾ കാർത്തിയുടെ 25-ാം ചിത്രം ആഘോഷിക്കുന്നത്. ‘പരുത്തിവീരൻ’, ‘നാൻ മഹാൻ അല്ലെയ്’ പോലെ രണ്ട് തലത്തിൽ നിൽക്കുന്ന ചിത്രങ്ങളെ അദ്ദേഹം എങ്ങനെ ചെയ്തു എന്ന് ഞാൻ ഇപ്പോഴും ആലോചിച്ച് വിസ്മയിക്കുന്നുണ്ട്. ഞങ്ങളുടെ യാത്രകൾ തികച്ചും വ്യത്യസ്തമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.” സൂര്യ അനിയനെക്കുറിച്ച് അഭിമാനത്തോടെ വാചാലനായി.

രാജു മുരുകൻ സംവിധാനം ചെയ്യുന്ന ‘ജപ്പാൻ’ ആണ് കാർത്തിയുടെ 25 -മത്തെ ചിത്രമായി തിയേറ്ററുകളിലെത്തുന്നത്. ഇതിനുമുന്നോടിയായി ‘കാർത്തി 25’ എന്നു പേരിട്ട് ചെന്നൈയിൽ ആഘോഷങ്ങൾ നടന്നിരുന്നു. അനു ഇമ്മാനുവലാണ് ചിത്രത്തിൽ നായിക. ഡ്രീം വാരിയർ പിക്ചർസിൻ്റെ ബാനറിൽ എസ്ആർ പ്രകാശ് ബാബു, എസ്ആർ പ്രഭു എന്നിവർ നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമായ ‘ജപ്പാൻ’ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്. തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും പ്രശസ്തി നേടിയ സുനിൽ ഈ സിനിമയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതു പോലെ ‘ഗോലി സോഡ’, ‘കടുക്’ എന്നീ സിനിമകൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ഛായഗ്രാഹകൻ വിജയ് മിൽടനും മറ്റൊരു പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

Also Read; കേരളീയം സമാപന വേദിയില്‍ ഒ രാജഗോപാല്‍; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

പൊന്നിയിൻ സെൽവനിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ രവി വർമ്മനാണ് ഛായഗ്രാഹകൻ. ജിവി പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. അനൽ-അരസ് ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈ ലൈറ്റ് ആയിരിക്കും. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രയിട്ടാണ് കാർത്തി എത്തുന്നത്. തമിഴ് നാട്, കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായിട്ടാണ് ‘ജപ്പാൻ’ ചിത്രീകരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News