നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനും മേലെയായിരിക്കും ‘കങ്കുവ’; ആരാധകരുടെ ചോദ്യത്തിന് സൂര്യയുടെ മറുപടി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’. ചിത്രത്തില്‍ സൂര്യയാണ് നായകനാകുന്നത്. ‘കങ്കുവ’ പ്രതീക്ഷിക്കുന്നതിനപ്പുറം വന്നിട്ടുള്ള ഒരു ചിത്രമായിരിക്കും എന്ന് സൂര്യ ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വെളിപ്പെടുത്തി.

മലയാളം ഉള്‍പ്പടെ 10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. 3Dയില്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ വര്‍ഷം ആണ് കങ്കുവ പ്രഖ്യാപിച്ച് കൊണ്ടുള്ള മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇ വി ദിനേശ് കുമാറാണ് പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍. ദേവി ശ്രീ പ്രസാദ് ആണ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. വെട്രി പളനിസാമി ഛായാഗ്രഹണവും നിഷ്ദ് യൂസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

നേരത്തെ ‘കങ്കുവാ’ എന്ന സിനിമയുടെ സെറ്റുകളില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഷെയര്‍ ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് കുറിപ്പുമായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ രംഗത്ത് എത്തിയിരുന്നു. ചെറിയ കാര്യമാണെങ്കില്‍ പോലും മൊത്തം ടീമിന്റെ കഠിനാദ്ധ്വാനം അതിലുണ്ട്. മികച്ച ഒരു തിയറ്റര്‍ എക്‌സ്പീരിയന്‍സ് ആയി ചിത്രം സമ്മാനിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News