ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ; ആടുജീവിതത്തിനു ആശംസകളുമായി സൂര്യ

ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന ‘ആടുജീവിതം’ മാർച്ച് 28 നു റിലീസിനെത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽമീഡിയയിൽ അടക്കം വൈറലാണ്. ഇപ്പോഴിതാ ആടുജീവിതത്തിനു ആശംസയുമായി എത്തിയിരിക്കുകയാണ് തമിഴ് നടൻ സൂര്യ. ആടുജീവിതത്തിന്റെ ട്രെയിലർ പങ്കുവച്ചു കൊണ്ടാണ് താരത്തിന്റെ ആശംസ ട്വീറ്റ്.

ALSO READ: വയനാട് പഞ്ചായത്തിന്റെ മാലിന്യകൂമ്പാരത്തിന്‌ തീപിടിച്ച്‌ ആദിവാസി വൃദ്ധൻ മരിച്ച സംഭവം; പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് സിപിഐഎം

‘അതിജീവനത്തിൻ്റെ കഥ പറയാനുള്ള 14 വർഷത്തെ അഭിനിവേശമാണ് ആടുജീവിതം. ഈ പരിവർത്തനവും ഇതിനെ ഒരുമിച്ച് കൊണ്ടുവരാനുള്ള പരിശ്രമവും ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ. സംവിധായകൻ ബ്ലെസി & ടീം, പൃഥ്വിരാജ്, എ ആർ റഹ്മാൻ സാർ എന്നിവർക്ക് ഒരു ഗ്രാൻഡ് റിലീസിനായി ഹൃദയം നിറഞ്ഞ ആശംസകൾ’, എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. സൂര്യയുടെ പോസ്റ്റിനു പിന്നാലെ പൃഥ്വിരാജ് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, മുൻപ് ആടുജീവിതത്തിനായി സൂര്യയെ പരി​ഗണിച്ചിരുന്നുവെന്ന് ബ്ലെസി പറഞ്ഞിരുന്നു. ‘സൂര്യയോട് മുൻപ് കഥ പറഞ്ഞിരുന്നു. ശാരീരികമായി വലിയ തയ്യാറെടുപ്പുകൾ നടത്തേണ്ടി വരുമെന്നും അപ്പോൾ തന്നെ സൂചിപ്പിച്ചു. ആ സമയത്ത് ശാരീരികമായി ബുദ്ധിമുട്ട് എടുക്കാൻ അദ്ദേഹത്തിന് കഴിയില്ലായിരുന്നു. സമാനമായ രീതിയിൽ ശാരീരിക മാറ്റങ്ങൾ വരുത്തി കൊണ്ട് സൂര്യ ഒരു സിനിമ ചെയ്‌തിരുന്നു.അതാണ് ചിത്രം ഉപേക്ഷിച്ചത്’എന്നാണ് അന്ന് ബ്ലെസി പറഞ്ഞത് .

ALSO READ: യുഡിഎഫിന്റെ വ്യാജ പ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി ശൈലജ ടീച്ചർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News