ഉറ്റവര്‍ ഉപേക്ഷിച്ചു; ഇപ്പോള്‍ ഓര്‍മശക്തി നഷ്ടപ്പെട്ടു; ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെട്ട് നടന്‍ ടി പി മാധവന്‍

ഒരു കാലത്ത് മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്നു നടന്‍ ടി പി മാധവന്‍. അറുന്നൂറിലധികം സിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി തുടങ്ങി മുഖ്യതാരങ്ങള്‍ക്കൊപ്പമെല്ലാം അദ്ദേഹം വേഷമിട്ടു. കുടുംബം ഉപേക്ഷിച്ച അദ്ദേഹം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പത്തനാപുരത്തെ ഗാന്ധിഭവനിലാണ് താമസിക്കുന്നത്. മുന്‍പത്തേക്കാള്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായിരിക്കുകയാണ്. ഓര്‍മശക്തിയും നഷ്ടപ്പെട്ടു.

also read- തുടര്‍ച്ചെയായുള്ള ലൈംഗിക പീഡനം; അധ്യാപകനെ കഴുത്തറുത്ത് കൊന്ന് പതിനാലുകാരന്‍

സിനിമയില്‍ നിന്ന് ടി പി മാധവന്‍ അപ്രത്യക്ഷമായിട്ട് വര്‍ഷങ്ങളേറെയായി. ആരോഗ്യസ്ഥിതി മെച്ചമായിരുന്ന കാലത്ത് അദ്ദേഹം സീരിയലുകളില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ തീര്‍ത്തും അവശമായ അവസ്ഥ. ഇക്കാലയളവിലത്രയും വളരെ കുറച്ച് പേര്‍ മാത്രമാണ് അദ്ദേഹത്തെ കാണാന്‍ ഗാന്ധിഭവനിലെത്തിയത്. കുടുംബക്കാര്‍ തിരിഞ്ഞുനോക്കാറില്ല. തന്നെ കാണാന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയും അദ്ദേഹത്തിന് നഷ്ടമായി.

also read‘നോണ്‍ ബിജെപി സ്റ്റേറ്റുകളെ കേന്ദ്രം അവഗണിക്കുന്നു; കേരളത്തിന് പണം നല്‍കുന്നില്ലായെന്നത് യാഥാര്‍ത്ഥ്യം’: കെ മുരളീധരന്‍ എംപി

തിരുവനന്തപുരം വഴുതക്കാടാണ് ടി പി മാധവന്റെ ജന്മദേശം. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാജാകൃഷ്ണ മേനോന്‍ ഇദ്ദേഹത്തിന്റെ മകനാണ്. ജീവിതത്തില്‍ രണ്ട് പ്രാവശ്യം മാത്രമാണ് രാജാകൃഷ്ണ മേനോന്‍ അച്ഛനെ കണ്ടിട്ടുള്ളത്. അച്ഛന്‍ മോശം അവസ്ഥയില്‍ ജീവിക്കുമ്പോഴും ഒരിക്കല്‍ പോലും അദ്ദേഹത്തെ കാണാന്‍ മകന്‍ തയ്യാറായിട്ടില്ല. കുടുംബത്തെ അവസാനമായി കാണാനുള്ള ആഗ്രഹം ടി പി മാധവന്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ജീവിതത്തിന്റെ അവസാന നിമിഷം വരെ മാധവന്‍ ചേട്ടന് ആവശ്യമായതെല്ലാം ചെയ്ത് നല്‍കുമെന്ന് ഗാന്ധി ഭവന്‍ വൈസ് ചെയര്‍മാന്‍ അമല്‍രാജ് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News