ഐ പി എല്‍ മത്സരങ്ങള്‍ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്ത തമന്നയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

നടി തമന്ന ഭാട്ടിയക്ക് പൊലീസിന്റെ സമന്‍സ്. ‘ഫെയര്‍പ്ലേ’ ബെറ്റിങ് ആപ്പിലൂടെ ഐ.പി.എല്‍. മത്സരങ്ങള്‍ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തുവെന്ന പരാതിയിലാണ് പൊലീസ് നടപടി. ഫെയര്‍പ്ലേ ആപ്പ് വഴി ഐ.പി.എല്‍. മത്സരങ്ങള്‍ കാണാന്‍ പ്രൊമോഷന്‍ നടത്തിയെന്നാണ് നടി തമന്ന ഭാട്ടിയക്കെതിരേയുള്ള ആരോപണം.

മഹാദേവ് ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ അനുബന്ധ ആപ്പായ ‘ഫെയര്‍പ്ലേ’ ആപ്പിലൂടെ ഐ.പി.എല്‍. മത്സരങ്ങള്‍ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തുവെന്നാണ് കേസ്. മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

Also Read : ഇതാണ് റിയല്‍ കപ്പിള്‍ ഗോള്‍സ്; ബോക്സ് ഓഫീസില്‍ തൂഫാനായി ഫഹദും നസ്രിയയും

കേസില്‍ ഗായകന്‍ ബാദ്ഷയുടെ മൊഴിയും നടന്‍ സഞ്ജയ് ദത്ത്, നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ മാനേജര്‍മാരുടെ മൊഴികളുംസൈബര്‍ സെല്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേസിലെ സാക്ഷിയായാണ് തമന്നയ്ക്ക് സമന്‍സ് അയച്ചതെന്നും അടുത്ത ആഴ്ച സൈബര്‍ സെല്ലിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News