‘പറഞ്ഞാൽ വിശ്വസിക്കില്ല, ഇത് ഒരു ഹോളിവുഡ് നടനല്ല’, മലയാളികളുടെ സ്വന്തം തിലകനാണ്; വീണ്ടും സോഷ്യൽ മീഡിയ കീഴടക്കി ആ വിന്റേജ് ഫോട്ടോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിമാന താരമാണ് തിലകൻ. വ്യത്യസ്ത വേഷങ്ങൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച തിലകൻ അഭിനയത്തിന്റെ വിവിധ തലങ്ങൾ മലയാള സിനിമാ ലോകത്തിന് മുൻപിൽ തുറന്നു വെച്ചിരുന്നു. ഇപ്പോഴിതാ വർഷങ്ങൾ പഴക്കമുള്ള താരത്തിന്റെ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആവുന്നത്.

ALSO READ: ‘ഭക്തി ക്രമേണ അഹങ്കാരമായി മാറി, അതുകൊണ്ട് ശ്രീരാമൻ അവരെ 240ല്‍ നിര്‍ത്തി’, ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആര്‍എസ്എസ് നേതാവ്

ഹോളിവുഡ് സിനിമയായ വോൾവറിനിലെ ഹുഗ് ജാക്ക്‌മാന്റെ ലുക്കിലാണ് ചിത്രത്തിൽ തിലകൻ ഉള്ളത്. അന്നത്തെ കാലത്ത് നമ്മുടെയൊക്കെ താരങ്ങൾ എത്രത്തോളം ട്രെൻഡുകൾ സൃഷ്ടിച്ചിട്ടുണ്ട് എന്നതിന്റെ അടയാളമാണ് ഈ ചിത്രത്തിലൂടെ വ്യകതമാക്കുന്നത്. തിലകൻ ഈ ചിത്രം എടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞാണ് വോൾവറിൻ സിനിമ പോലും ഇറങ്ങുന്നത്. അതായത് കാലത്തിന് മുൻപേ ലുക്ക് കൊണ്ട് തിലകൻ ബഹുദൂരം സഞ്ചരിച്ചിരുന്നു എന്നാണ് സോഷ്യൽ മീഡിയ ചിത്രത്തിനെ കുറിച്ചുള്ള അഭിപ്രായമായി പങ്കുവെക്കുന്നത്.

ALSO READ: മൊബൈല്‍ ഫോണ്‍ നമ്പറിന് ഇനി പണം നല്‍കണം, ഉപയോഗത്തിലില്ലാത്ത നമ്പറുകള്‍ക്ക് പിഴ ഈടാക്കും; നിര്‍ദേശവുമായി ട്രായ്

അതേസമയം, വാർധക്യ സഹജമായ അസുഖങ്ങൾക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഹൃദയാഘാതത്തെ തുടർന്ന് 77-മത്തെ വയസിൽ 2012 സെപ്റ്റംബർ 24ന് പുലർച്ചെ മൂന്ന് മണിക്കാണ് തിലകൻ വിട പറഞ്ഞത്. എങ്കിലും ചെയ്തുവെച്ച കഥാപാത്രങ്ങളിലൂടെ രാജ്യം കണ്ട ഏറ്റവും മികച്ച പ്രതിഭയായി അയാൾ ഇന്നും നമുക്കിടയിൽ ജീവിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News