മറന്ന് പോയതല്ല, മനഃപൂർവം വൈകിച്ചതാണ്; മമ്മൂട്ടിക്ക് ആശംസകളുമായി നടൻ ടിനിടോം

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ ആശംസകളുമായി നടൻ ടിനിടോം. ഒരു ദിവസം വൈകിയാണ് ടിനി ടോം തന്റെ പ്രിയ താരത്തിന് ആശംസകൾ അറിയിച്ചത്. മറന്ന് പോയതല്ല ,മനഃപൂർവം വൈകിച്ചതാണ് ,മറ്റുള്ളവർക്ക് മമ്മുക്ക എന്താണ് എന്നറിഞ്ഞിട്ട് കുറിക്കാം എന്ന് വെച്ചാണ് ആശംസ വൈകിപ്പിച്ചതെന്ന് ടിനി ടോം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്. സിനിമാ മാത്രമല്ല എങ്ങിനെ ജീവിക്കണം എന്നും പഠിച്ചത് ഇക്കയിൽ നിന്നും ആണ് എന്നാണ് ടിനി ആശംസ കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.

ALSO READ:നിയമസഭാംഗങ്ങളുടെ ശമ്പളത്തില്‍ വര്‍ധനവ് പ്രഖ്യാപിച്ച് മമത ബാനര്‍ജി

ടിനി ടോമിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

blated bday wishes മമ്മുക്ക ,മറന്ന് പോയതല്ല ,മനഃപൂർവം വൈകിച്ചതാണ് ..മറ്റുള്ളവർക്ക് മമ്മുക്ക എന്താണ് എന്നറിഞ്ഞിട്ട് കുറിക്കാം എന്ന് വച്ചു …എന്റെ വീട്ടിൽ ഉയരത്തിൽ തൂക്കി ഇട്ടിരിക്കുന്ന ചിത്രമാണ് ഇത് …അമ്മയാണ് വീട്ടിലെ ആദ്യത്തെ മമ്മുക്ക ഫാൻ …എല്ലാം ആദ്യം നമ്മൾ അറിഞ്ഞത് അമ്മമാരിൽ നിന്നും ആണല്ലോ ..പിന്നീട് ഞാൻ കടുത്ത മമ്മുക്ക ഫാൻ ആയി …പഠിക്കുന്ന കാലത്തു മനോരമ ആഴ്ച പതിപ്പ് കാത്തിരിക്കുമായിരുന്നു ,മമ്മുക്കയുടെ ആത്മ കഥ വായിക്കാൻ …എന്റെ ആദ്യ വായന ശീലം ..ഇക്കയിലേക്കു അടുക്കാൻ സാധാരണക്കാരനായ എനിക്ക് ഒരു സാധ്യതയും ഇല്ല ..പിന്നേ ഒരു ആവാഹനം ആയിരിന്നു ,അനുകരിച്ചു ,അനുകരിച്ചു കൂടെ അഭിനയിച്ചു …പട്ടാളത്തിൽ പട്ടാഭിരാമിന്റെ കീഴിൽ പട്ടാളക്കാരൻ ആയി പ്രാഞ്ചിയേട്ടനിൽ ചിറമേൽ ഫ്രാൻസിസിന്റെ ഡ്രൈവർ ആയി …ആ വണ്ടി ഓടിച്ചാണ് സിനിമയിൽ ഞാൻ കയറിയതു ,അത് കൊണ്ട് ആരും എന്നേ തടഞ്ഞിട്ടില്ല ഇനിയും ഒരുപാട് എനിക്ക് നേടാനുണ്ട് പക്ഷേ ഇപ്പോഴും മമ്മുക്കയുടെ അടുത്ത് ചെല്ലുമ്പോ എനിക്ക് ഒരു കസേര കിട്ടാറുണ്ട് ,അതാണ് ഞാൻ ജീവിതത്തിൽ നേടിയ ഏറ്റവും വലിയ സിംഹാസനം …ജീവിതത്തിൽ ഭയം ഉള്ളത് രണ്ട്‌ പേരെ മാത്രം ദൈവത്തിനെയും മമ്മുക്കയയെയും ..അതും സ്‌നേഹം കൊണ്ടുള്ള ഭയം ..സിനിമാ മാത്രമല്ല എങ്ങിനെ ജീവിക്കണം എന്നും പഠിച്ചത് ഇക്കയിൽ നിന്നും ആണ് Happy Bday Big brother Mammootty

ALSO READ:തിരുവനന്തപുരത്ത് സംയുക്ത വാഹന പരിശോധന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here