ഭാവി സുരക്ഷിതമാക്കാനാണ് വോട്ട് വിനിയോഗിക്കേണ്ടത്, അത് കടമയാണ്: ടൊവിനോ തോമസ്

ഭാവി സുരക്ഷിതമാക്കാനാണ് വോട്ട് വിനിയോഗിക്കേണ്ടതെന്ന് നടൻ ടൊവിനോ തോമസ്. നവാഗത വോട്ടർമാർ ഉൾപ്പെടെ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും ടൊവിനോ പറഞ്ഞു. ദേശീയ സമ്മതിദായക ദിനാചരണത്തിൻ്റെ സംസ്ഥാന തല ഉത്ഘാടനം എറണാകുളം തൃക്കാക്കരയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു ടൊവിനോ.

ALSO READ: ‘കല്‍പനകള്‍ക്കതീതം’ ! മലയാളത്തിന്റെ ഹാസ്യ രാജ്ഞി ഓര്‍മയായിട്ട് ഇന്നേക്ക് 8 വര്‍ഷം

തലമുറകളുടെ തുല്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയെന്നതാണ് സമ്മതിദാനവകാശത്തിൻ്റെ ലക്ഷ്യം. ഇത് ചെയ്യേണ്ടത് എല്ലാവരുടെയും കടമയാണെന്നും വേദിയിൽ വെച്ച് ടൊവിനോ പറഞ്ഞു.സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സജ്ജയ് കൗൾ,എറണാകുളം ജില്ല കളക്ടർ എൻ എസ് കെ ഉമേഷ് എന്നിവർ പങ്കെടുത്തു.തൃക്കാക്കര ഭാരത മാതാ കോളേജിൽ വെച്ചായിരുന്നു പരിപാടി. സംസ്ഥാന തെരഞ്ഞെടുപ്പ് വകുപ്പിൻ്റെ സ്വീപ്പ് ഐക്കൺ ആണ് ഇത്തവണ നടൻ ടൊവിനോ തോമസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News