ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ടോവിനോയുടെ പാചകക്കാരൻ മരിച്ചു

മണർകാട് ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കല്ലറ സ്വദേശി വിഷ്ണു ശിവാനന്ദൻ (31)ആണ് ബൈക്കപകടത്തിൽ മരിച്ചത്. നടൻ ടോവിനോയുടെ പാചകക്കാരനാണ് മരിച്ച വിഷ്ണു ശിവാനന്ദൻ. പേരൂരിലെ ബന്ധുവീട്ടിലെത്തിയ ശേഷം തിരികെ മടങ്ങുന്നതിനിടയിലായിരുന്നു അപകടം. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ പട്ടിത്താനം– മണർകാട് ബൈപാസിലായിരുന്നു അപകടമുണ്ടായത്.

Also Read; ജാളിത്യ മറയ്ക്കാന്‍ മാത്യുകുഴല്‍നാടന്‍ ആരോപണം ഉന്നയിക്കുന്നു; മറുപടിയുമായ് മന്ത്രി എംബി രാജേഷ്

അപകടത്തിൽ 2 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽപെട്ടവരെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. അപകടത്തിൽപ്പെട്ട അടുത്ത ബൈക്കിൽ സഞ്ചരിച്ചിരുന്ന മാത്യൂസ് റോജി, ജസ്റ്റിൻ മാത്യു എന്നിവരെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read; ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഉത്തര്‍പ്രദേശില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കും

വിഷ്ണുവിനെ തെള്ളകത്ത്‌ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഭാര്യ: ആതിര. സഹോദരങ്ങൾ: ശ്രീജ, ജ്യോതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News