നടൻ ടൊവിനോ തോമസിന്റെ പരുക്ക്: വിശദ വിവരങ്ങൾ പുറത്തുവിട്ട് ആശുപത്രി അധികൃതർ

നടൻ ടൊവിനോ തോമസിന്റെ പരുക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് ആശുപത്രി അധികൃതർ. ‘നടികർ തിലകം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അക്വേറിയം പൊട്ടിവീണാണ് താരത്തിന് പരുക്കേറ്റതെന്ന് അധികൃതർ പറഞ്ഞു. പരുക്കേറ്റ ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ താരം ചികിത്സ തേടിയെന്നും മുറിവിൽ തുന്നൽ വേണ്ടി വന്നതിനാൽ ഡോക്ടർമാർ രണ്ട് ആഴ്ച വിശ്രമം നിർദേശിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ALSO READ: ‘പത്തു കോടി വേണ്ട എന്റെ മുടി ചീകാൻ പത്തു രൂപയുടെ ചീർപ്പ് മതിയാകും’, ഭീഷണികളിൽ ഭയമില്ല ആചാര്യന് ഉദയനിധി സ്റ്റാലിൻ്റെ മറുപടി

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികര്‍ തിലക’ത്തിന്റെ ചിത്രീകരണം പെരുമ്പാവൂരിൽ നടക്കുന്നതിനിടയിലായിരുന്നു ടൊവിനോ തോമസിന് പരുക്കേറ്റത്. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം തല്‍ക്കാലം നിര്‍ത്തിവെച്ചിരുന്നു. ഭാവന നായികയായെത്തുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News