‘നീറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു, ജനങ്ങളുടെ വികാരം മാനിക്കണം, പരീക്ഷ റദ്ദാക്കണം’, നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് വിജയ്

നീറ്റ് പരീക്ഷ റദ്ധാക്കണമെന്ന ആവശ്യവുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. നീറ്റിന്റെ വിശ്വാസ്യത നഷ്ടമായെന്നും ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് പരീക്ഷ റദ്ധാക്കണമെന്നും വിജയ് പറഞ്ഞു. 10,12 വിജയികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു വിജയുടെ പ്രതികരണം.

ALSO READ: ‘ബിഹാറിൽ ഏഴാമത്തെ പാലവും തകർന്നു’, എന്താ നിങ്ങൾ ഞെട്ടുന്നില്ലേ? ‘ഇതിലെന്താണിത്ര ഞെട്ടാൻ, ഇതൊക്കെ സാധാരണമല്ലേ’

തമിഴ്നാട് നിയമസഭ പാസാക്കിയ പ്രമേയത്തിന് പിന്തുണ അറിയിച്ചുകൊണ്ടാണ് വിജയ് രംഗത്തെത്തിയത്. വിദ്യാഭ്യാസം സംസ്ഥാന വിഷയങ്ങളുടെ പട്ടികയിലാക്കണമെന്നും, നീറ്റ് സംസ്ഥാനങ്ങളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും, വിവാദമായ നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും താരം ആവശ്യപ്പെട്ടു.

ALSO READ: വരൂ, ദളിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാം; നെരുദയുടെ കവിത ചൊല്ലി കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ച് എ എ റഹീം എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News