‘തമിഴക വെട്രി കഴകം’; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ വിജയ്

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ വിജയ്. തമിഴക വെട്രി കഴകം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് ദില്ലിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. വിജയ് ആയിരിക്കും പാര്‍ട്ടി ചെയര്‍മാന്‍. താന്‍ ഏറ്റെടുത്ത സിനിമകളെ ബാധിക്കാതെയാകും പ്രവര്‍ത്തനമെന്നും വിജയ് പറഞ്ഞു.

ALSO READ:കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രമേയം പാസാക്കി നിയമസഭ; പ്രമേയത്തില്‍ പങ്കാളികളാകാതെ പ്രതിപക്ഷം

2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് വാര്‍ത്താക്കുറിപ്പും പുറത്തുവിട്ടു.പാര്‍ട്ടി പ്രഖ്യാപനത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ ആഘോഷം സംഘടിപ്പിച്ചു.

ALSO READ:രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ ഭയം തോന്നുന്നു: ജിയോ ബേബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News