രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ നയം പ്രഖ്യാപിച്ച് നടൻ വിജയ്. ‘ഒരു കുലം ഒരു ദൈവം’ എന്നതാണ് പാർട്ടിയുടെ നയം. പാർട്ടിയുടെ പ്രവർത്തനം സാമൂഹ്യ നീതിയിൽ ഊന്നിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ സമത്വത്തിന് കൂടുതൽ ഊന്നൽ നൽകുമെന്നും മൂന്നിൽ ഒന്ന് സ്ഥാനങ്ങൾ സ്ത്രീകൾക്ക് നൽകുമെന്നും വിജയ് വ്യക്തമാക്കി.
തമിഴ്നാട്ടിൽ ബിജെപി, ഡിഎംകെ വിരുദ്ധ രാഷ്ട്രീയമാണ് വിജയ് പ്രഖ്യാപിച്ചത്.ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു.സിനിമയിൽ നിന്നിറങ്ങി മുഖ്യമന്ത്രിമാരായ എൻടിആറിനെയും എംജിആറിനെയും വിജയ് പ്രസംഗത്തിൽ പരാമര്‍ശിച്ചു.എന്‍റെ കരിയറിന്‍റെ ഉന്നതിയിൽ നിന്നും നിങ്ങൾക്കായി ഞാൻ ഇറങ്ങുകയാണെന്ന് വിജയ് പറഞ്ഞു.
ALSO READ; ‘വിജയാ’രവത്തോടെ ടിവികെ: അണിനിരന്ന് ലക്ഷങ്ങൾ
വിജയുടെ രാഷ്ടീയ പാർട്ടി തമിഴകം വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിന് ആവേശ്വോജ്വലമായ തുടക്കമാണ് ലഭിച്ചത്. വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണ് സമ്മേളനം നടന്നത്. 85 ഏക്കറിൽ നടന്ന സമ്മേളനത്തിൽ ലക്ഷകണക്കിന് ജനങ്ങളാണ് പങ്കെടുത്തത്.വേദിയിൽ പ്രത്യേകം സജ്ജമാക്കിയ റാംപിലൂടെ നടന്നുനീങ്ങിയ വിജയ് ലക്ഷക്കണക്കിന് വരുന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പാര്‍ട്ടിയുടെ ഗാനവും വേദിയിൽ അവതരിപ്പിച്ചു. റിമോട്ട് ഉപയോഗിച്ച് 100 അടി ഉയരത്തിലുള്ള പാർട്ടിക്കൊടി വിജയ് ഉയർത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here