വിജയ് ആന്റണിയുടെ മകളുടെ ആത്മഹത്യാക്കുറിപ്പ്, വേദനാജനകമായ വരികൾ: ഞാന്‍ എല്ലാവരെയും സ്നേഹിക്കുന്നുവെന്ന് തുടക്കം

നടൻ വിജയ് ആന്റണിയുടെ മകളുടെ ആത്മഹത്യ വലിയ ആഘാതമാണ് തമിഴ് സിനിമാ ലോകത്ത് സൃഷ്ടിച്ചത്. ഇപ്പോഴിതാ മരണത്തിന് തൊട്ടുമുൻപ് മീര എഴുതിയ വരികളാണ് ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഞാന്‍ എല്ലാവരെയും സ്നേഹിക്കുന്നു. എല്ലാവരെയും ഞാന്‍ മിസ് ചെയ്യും എന്നാണ് ആ കുറിപ്പിലെ ആദ്യ വരികൾ. പൊലീസാണ് ഈ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

ALSO READ: പ്രശസ്‌ത നാടക നടൻ മരട്‌ ജോസഫ്‌ അന്തരിച്ചു

ഇന്നലെ പുലര്‍ച്ചെയാണ് ചെന്നൈ അള്‍വാര്‍പേട്ടിലെ വീട്ടില്‍ വിജയ് ആന്‍റണിയുടെ മകള്‍ മീരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മീരയെ ആദ്യം കണ്ടത് വീട്ടുജോലിക്കാരി ആയിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പൊലീസിന്‍റെ തെരച്ചിലിലാണ് വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന എഴുത്ത് ഇപ്പോൾ കണ്ടെടുത്തിരിക്കുന്നത്.

ALSO READ:വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പാസായി

‘ഞാന്‍ എല്ലാവരെയും സ്നേഹിക്കുന്നു. എല്ലാവരെയും ഞാന്‍ മിസ് ചെയ്യും. എന്‍റെ സുഹൃത്തുക്കളെയും അധ്യാപകരെയുമൊക്കെ ഞാന്‍ മിസ് ചെയ്യും. ഞാനില്ലാതെ എന്‍റെ കുടുംബം വിഷമിക്കും’, എന്ന് പറയുന്ന കത്ത് ആത്മഹത്യയ്ക്ക് തൊട്ടുമുന്‍പ് എഴുതിയതാണോ അതോ നേരത്തേതന്നെ എഴുതിയിരുന്നതാണോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News