മലയാളത്തില്‍ എങ്ങനെയാണ് ഇത്ര നല്ല സിനിമകളും പ്രകടനങ്ങളും ഉണ്ടാവുന്നത്; മലയാള സിനിമയെ പ്രശംസിച്ച് വിജയ് ദേവരക്കൊണ്ട

മലയാളത്തില്‍ എങ്ങനെ ഇത്ര നല്ല സിനിമകളും പ്രകടനങ്ങളും ഉണ്ടാവുന്നതെന്ന് ഞാന്‍ ആലോചിക്കാറുണ്ടെന്ന് തെന്നിന്ത്യന്‍ യുവതാരം വിജയ് ദേവരക്കൊണ്ട. ‘ഖുഷി’യുടെ ട്രെയിലര്‍ ലോഞ്ച് വേദിയില്‍ ആയിരുന്നു വിജയ് ദേവരകൊണ്ടയുടെ പ്രശംസ.

‘നാം ഏവരും മലയാള സിനിമകള്‍ ഇഷ്ടപ്പെടുന്നു, എങ്ങനെ ഇത്ര നല്ല സിനിമകളും പ്രകടനങ്ങളും മലയാളത്തില്‍ ഉണ്ടാവുന്നു എന്നു ഞാന്‍ ആലോചിക്കാറുണ്ട്. പുതിയ പല മലയാള ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ഞാനിപ്പോള്‍. കിംഗ് ഓഫ് കൊത്ത കാണാനും ദുല്‍ഖറിനെ ആശംസകള്‍ അറിയിക്കാനുമുള്ള കാത്തിരിപ്പിലാണ്’,  വിജയ് ദേവരക്കൊണ്ട പറഞ്ഞു.

ശിവ നിര്‍വാണയാണ് ഖുഷിയുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം. ‘ഹൃദയം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ‘ഖുഷി’യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്.

മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിംഗ്, കല: ഉത്തര കുമാര്‍, ചന്ദ്രിക, സംഘട്ടനം: പീറ്റര്‍ ഹെയിന്‍, കോ റൈറ്റര്‍: നരേഷ് ബാബു പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ദിനേശ് നരസിംഹന്‍, എഡിറ്റര്‍: പ്രവിന്‍ പുടി, ഗാനരചന, നൃത്തസംവിധാനം: ശിവ നിര്‍വാണ, സംഗീതം: ഹിഷാം അബ്ദുല്‍ വഹാബ്.

ഡിഐ, സൌണ്ട് മിക്‌സ്: അന്നപൂര്‍ണ്ണ സ്റ്റുഡിയോ, വിഎഫ്എക്‌സ് മാട്രിക്‌സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജയശ്രീ ലക്ഷ്മിനാരായണന്‍, സിഇഒ: ചെറി, ഡിഒപി: ജി മുരളി, പി.ആര്‍.ഒ: ജിഎസ്‌കെ മീഡിയ, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി: ബാബാ സായി, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News