രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിനൊപ്പം അഭിനയത്തിൽ നിന്ന് താൻ വിട്ടുനിൽക്കുന്നുവെന്ന് വ്യക്തമാക്കി നടൻ വിജയ്. പ്രഖ്യാപനം വ്യക്തമാക്കി ഇറക്കിയ നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തമിഴക വെട്രി കഴകം എന്നാണ് പാർട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. വിജയ് ‘മക്കള്‍ ഇയക്കം’ ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് എന്നിവർ ദില്ലിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. വിജയ് ആയിരിക്കും പാര്‍ട്ടി ചെയര്‍മാന്‍.
ALSO READ: നല്ല ഇടതൂര്‍ന്ന മുടിയാണോ സ്വപ്‌നം? വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്‌സുകള്‍ ഇതാ
താന്‍ ഏറ്റെടുത്ത സിനിമകളെ ബാധിക്കാതെയാകും പ്രവര്‍ത്തനമെന്ന് വിജയ് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റെടുത്ത സിനിമകൾ എല്ലാം തന്നെ പൂർത്തിയാക്കുമെന്നും, എന്നാൽ തുടർന്ന് സിനിമകൾ ചെയ്യില്ലെന്നും വിജയ് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരത്തിനിറങ്ങുമെന്നും വിജയ് വ്യക്തമാക്കുന്നു.
ALSO READ: ശ്രുതിതരംഗം പദ്ധതി: അപേക്ഷിച്ച എല്ലാവര്‍ക്കും അനുമതി നല്‍കി: മന്ത്രി വീണാ ജോര്‍ജ്
അതേസമയം, തമിഴകത്തിന്റെ നേതാക്കളായ എംജിആറിന്റെയും ജയലളിതയുടെയും സമാനപാതയിലൂടെയാണ് വിജയ്‌യും രാഷ്ട്രീയ പ്രവേശനം ഇപ്പോൾ വ്യക്തമാകുന്നത്. 68 സിനിമകളില്‍ അഭിനയിച്ച വിജയ് പത്തു വര്‍ഷത്തോളമായി തന്റെ രാഷ്ട്രീയപ്രവേശന സാധ്യതാസൂചനകള്‍ നല്‍കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here