അർധരാത്രി വിജയ് ആശുപത്രിയിൽ, വീഡിയോയ്ക്ക് പിന്നാലെ താരത്തിന് എന്തുപറ്റിയെന്ന് ചോദിച്ച് ആരാധകർ; ഒടുവിൽ വിശദീകരണം

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവുമധികം ആരാധകരുള്ള ഒരു നടനാണ് വിജയ്. താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ലിയോ ബോക്സോഫീസിൽ ചരിത്രങ്ങളാണ് തിരുത്തിക്കൊണ്ടിരിക്കുന്നത്. രജനികാന്ത് ചിത്രം ജയിലറിനെയും ലിയോ മറികടന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ലിയോ സക്‌സസ് വീഡിയോയ്ക്ക് ശേഷം വിജയ്‌യുടെ മറ്റൊരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.

ALSO READ: ഇന്ത്യൻ 2 ൽ നെടുമുടി വേണുവിനെ പുനഃസൃഷ്ടിച്ചത് ഈ മലയാളം നടനിലൂടെ, മുഖമില്ലാത്തത് കൊണ്ട് തിരിച്ചറിയാതെ പോകരുത്

കഴിഞ്ഞ ദിവസം രാത്രിയിൽ ചെന്നൈയിലെ ആശുപത്രിയിൽ എത്തിയ വിജയ്‌യുടെ വീഡിയോ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. വൈറ്റ് ഷർട്ടും ജീൻസും ധരിച്ച് മാസ്ക് അണിഞ്ഞ് ആശുപത്രിയിൽ വന്ന വിജയിയ്ക്ക് എന്തുപറ്റിയെന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. ആശുപത്രിയിൽ എത്തിയ താരത്തിനൊപ്പം സഹായികളും ഉണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ, തലേദിവസം ലിയോ സക്സസ് മീറ്റിൽ എത്തിയ ദളപതിക്ക് പെട്ടെന്ന് എന്താണ് പറ്റിയതെന്നാണ് പ്രചരിക്കുന്ന വീഡിയോയ്ക്ക് താഴെ പലരും ചോദിക്കുന്നത്.

അതേസമയം, ചർച്ചകൾ അധികമായതോടെ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി താരവുമായി ബന്ധപ്പെട്ട ആളുകൾ തന്നെ രംഗത്തെത്തുകയായിരുന്നു . വിജയ് മക്കൾ ഇയക്കത്തിന്റെ ജനറൽ സെക്രട്ടറി ബസ്സി ആനന്ദിനെ കാണാനായാണ് ആശുപത്രിയിൽ എത്തിയതെന്നാണ് ഇവരുടെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News