നരേന്ദ്ര മോദി സർക്കാർ മുന്നോട്ട് വെച്ച ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ആശയത്തിനെതിരെ നടൻ വിജയിയുടെ തമിഴക വെട്രി കഴകം. കേന്ദ്രസർക്കാർ തീരുമാനം നടപ്പാക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പാർട്ടി പ്രമേയം പാസാക്കി.
സംസ്ഥാന സമ്മേളനത്തിന് ശേഷം ഞായറാഴ്ച ചെന്നൈയിൽ നടന്ന ആദ്യ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ പ്രമേയം പാസാക്കിയത്. നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നതടക്കം ഇരുപത്തിയാറ് പ്രമേയങ്ങളാണ് പാർട്ടി ഇന്ന് പാസ്സാക്കിയത്.
ALSO READ; എൻസിപി നേതാവ് നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാൻ അന്തരിച്ചു
സംസ്ഥാനത്ത് ജാതി സർവേ നടത്താത്തത്തിനെതിരെയും വിജയ് സംസാരിച്ചു.തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള ഡിഎംകെയ്‌ക്കെതിരെയും ടിവികെ ആഞ്ഞടിച്ചു. ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അധികാരത്തിലെത്താനുള്ള നുണകളായി മാറിയെന്നതായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ഫെബ്രുവരിയിൽ തൻ്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് എട്ട് മാസത്തിന് ശേഷം ഒക്ടോബർ 27 ന് തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലാണ് വിജയ് തൻ്റെ ആദ്യ രാഷ്ട്രീയ റാലി നടത്തിയത്.
2026 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ജനങ്ങൾക്ക് വേണ്ടി ജീവിക്കാനായാണ് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കെത്തിയതെന്നും താരം പറഞ്ഞു.സാമൂഹ്യനീതിയും മതേതരത്വവുമാണ് ടിവികെയുടെ ലക്ഷ്യമെന്ന് സംസ്ഥാന സമ്മേളന വേദിയിൽ നടൻ വിജയ് പ്രഖ്യാപിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here