വാക്ക് മാറ്റുമോ വിജയ്? ആരാധകർക്കിത് ആഘോഷ രാവ്, അമ്പരപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവിട്ട് തമിഴ് മാധ്യമങ്ങൾ

നടൻ വിജയ് ചലച്ചിത്ര രംഗത്ത് തുടർന്നേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവിട്ട് തമിഴ് മാധ്യമങ്ങൾ. താരം ദളപതി 70 ന് വേണ്ടി കഥകള്‍ കേള്‍ക്കുന്നുവെന്നും രണ്ട് സംവിധായകരുടെ കഥകള്‍ താരത്തിന് ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നും അവയുടെ ഫൈനല്‍ ഡ്രാഫ്റ്റിന് അനുസരിച്ച് സിനിമയുടെ പ്രീ പ്രൊഡക്ഷൻ വ‍ർ‌ക്കുകൾ ആരംഭിക്കുമെന്നുമാണ് റിപ്പോ‌ർട്ടിൽ സൂചന. അറ്റ്ലീ-ശങ്കർ എന്നിവരുടെ പ്രോജക്റ്റുകൾ താരത്തിന് ഇഷ്ടമായെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ALSO READ: ‘തിരച്ചിലിന് റോബോട്ടിക് സംവിധാനം’, ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

നന്‍പന്‍ എന്ന ചിത്രത്തിന് ശേഷം മൂന്ന് തവണ ഷങ്കര്‍ വിജയിയോട് കഥ പറഞ്ഞിരുന്നുവെന്നും 2014 ല്‍ വിജയ് നായകനും വിക്രം വില്ലനായും ഒരു കഥ പറഞ്ഞെങ്കിലും അത് നടന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2017 ല്‍ മുതല്‍വന്‍ 2 എന്ന പ്രൊജക്ട് അലോചിച്ചെങ്കിലും അതും നടന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടിൽ പിന്നീട് 2018 ല്‍ ഒരു സയന്‍സ് ഫിക്ഷന്‍ 3ഡി ചിത്രം ആലോചിച്ചെങ്കിലും അതും പ്രാവര്‍ത്തികമായില്ലെന്നും വ്യക്തമാകുന്നു. എന്നാൽ നിലവിൽ ഷങ്കര്‍ പറഞ്ഞ പൊളിറ്റിക്കല്‍ ത്രില്ലർ വിജയിക്ക് ഇഷ്ടപ്പെട്ടു എന്നാണു സൂചന.

ALSO READ: ‘ആദ്യം അയോധ്യ, ഇപ്പോൾ ബദരീനാഥ്‌’, ബിജെപിയെ തൂത്തെറിഞ്ഞു; പതിമൂന്നിൽ രണ്ടിടത്ത് മാത്രം ജയം

അതേസമയം, 2026 തമിഴ്നാട് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തെ തയ്യാറാക്കാനാണ് വിജയ് സിനിമ ഒഴിവാക്കാനിരുന്നത്. സിനിമ അവസാനയിപ്പിക്കുന്നു എന്ന താരത്തിന്റെ പ്രതികരണവും പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News