പത്തൊമ്പതുകാരനാകാൻ വിജയ്; ആരാധകർക്ക് ആവേശമായി ദളപതിയുടെ പുത്തൻ ചിത്രം

തമിഴ് നടൻ വിജയ്‌യുടെ സിനിമകൾക്കെല്ലാം വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. പലപ്പോഴും സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ ആരാധകർ സിനിമ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വിജയ്‌യുടെ പുതിയ ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റുകൾ ആരാധകരെ ആവേശത്തിലാക്കുന്നതാണ്.‘ദളപതി 68’ എന്ന് താല്‍ക്കാലികമായ പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിജയ് പത്തൊമ്പതുകാരനായി എത്തിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഫ്ലാഷ്‍ ബാക്കിലായിരിക്കും വിജയ് ഈ ലുക്കിൽ എത്തുക. വിജയ്‌യും വെങ്കട്ട് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ALSO READ: ശബരിമലയുടെ പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി: പി എസ് പ്രശാന്ത്

വിജയ്‌യുടെ ഈ വമ്പൻ മേക്കോവറിനായി ഏകദേശം ആറ് കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. ഡിജിറ്റല്‍ ഡി – ഏജിങ് സാങ്കേതികതയായിരിക്കും ചിത്രത്തിനായി സ്വീകരിക്കുകയെന്നും അതല്ല വമ്പൻ തുക ചെലവഴിച്ച് വിജയ്ക്ക് പ്രോസ്‍തെറ്റിക് മേക്കപ്പ് ചെയ്‌താകും പത്തൊമ്പതുകാരനായി മാറ്റുക എന്നുമുള്ള റിപ്പോർട്ടുകളും ചില മാധ്യമങ്ങൾ പുറത്ത് വിടുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ALSO READ: ‘ഗവര്‍ണറുടെ നിലപാടിൽ അഭിരമിക്കുന്നവര്‍ സംഘപരിവാറിന് വിടുപണി ചെയ്യുകയാണ്’: വി വസീഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News