“വോട്ടുകള്‍ക്ക് കോടികള്‍ ചെലവാക്കുന്നവര്‍ എത്ര രൂപ സമ്പാദിക്കുന്നുണ്ടാവും”: നടന്‍ വിജയ്

അധികാരത്തിനായി ജനങ്ങളെ പണം നല്‍കി സ്വാധീനിക്കുന്ന രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തണമെന്നും അവര്‍ക്ക് വോട്ട് നല്‍കരുതെന്നും നടന്‍ വിജയ്. പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനായി വിജയ് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികളോട് നാളത്തെ വോട്ടര്‍മാരാണ് നിങ്ങള്‍ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തെരഞ്ഞെടുപ്പിലെ മോശം പ്രവണതകള്‍ ചൂണ്ടിക്കാട്ടിയത്. പണം വാങ്ങി വോട്ട് നല്‍കുന്നവര്‍ സ്വന്തം വിരല്‍ കൊണ്ട് സ്വന്തം കണ്ണില്‍ കുത്തുകയാണ് ചെയ്യുന്നത്. ഒരു വോട്ടിന് 1000 രൂപ വച്ച് കൊടുക്കുന്നവര്‍ ഒന്നര ലക്ഷം പേര്‍ക്ക് അത് കൊടുക്കുന്നുണ്ടെങ്കില്‍ അത് 15 കോടി രൂപയാണ്. അപ്പോള്‍ അയാള്‍ അതിന് മുന്‍പ് എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കണമെന്നും  വിജയ് പറഞ്ഞു.

ALSO READ: ‘ആദിപുരുഷ്’ രാമനെയും രാമായണത്തെയും പരിഹസിക്കുന്നു; പൊതുതാത്പര്യ ഹര്‍ജി

“നിങ്ങള്‍ വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് പറയൂ, ഈ കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കൂവെന്ന്. നിങ്ങള്‍ പറഞ്ഞാല്‍ അത് നടക്കും. നിങ്ങളെ പിന്തിരിപ്പിക്കാൻ പലരും ഉണ്ടാകും. നിങ്ങളുടെ മനസ്സ് പറയുന്നത് പോലെ പ്രവർത്തിക്കണം”  -വിജയ് പറഞ്ഞു.

“സോഷ്യല്‍ മീഡിയയില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ക്കു പിന്നില്‍ ഒളിപ്പിച്ച ലക്ഷ്യങ്ങളുണ്ട്. അത് തിരിച്ചറിയണമെങ്കില്‍ പാഠപുസ്തകങ്ങള്‍ക്ക് അപ്പുറത്തേക്ക് പഠിക്കണം. എന്ത് വിശ്വസിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. നമ്മുടെ നേതാക്കളെക്കുറിച്ച്, അംബേദ്കര്‍, പെരിയാര്‍, കാമരാജ് ഇവരെക്കുറിച്ചൊക്കെ പഠിക്കണം. എന്ത് വിശ്വസിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്”- വിജയ് പറഞ്ഞു.

ALSO READ: ചെല്ലാനം കടൽഭിത്തി: സര്‍ക്കാരിനെ പരാമര്‍ശിക്കാതെ മാധ്യമങ്ങള്‍, നാള്‍‍വഴ‍ികള്‍ നിരത്തി പി.രാജീവ്

സംസ്ഥാനത്തെ 234 നിയോജക മണ്ഡലങ്ങളിലെ വിദ്യാര്‍ഥികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News