‘ജീവിതത്തിൽ ഇങ്ങനെയൊരു രാഷ്ട്രീയ നേതാവിനെ ഞാൻ കണ്ടിട്ടില്ല’, ‘അത്ഭുതം തോന്നുന്നു, എളിമയുള്ള മനുഷ്യൻ; മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് വിജയ് സേതുപതി

ജീവിതത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പോലെ മറ്റൊരു രാഷ്ട്രീയ നേതാവിനെ താൻ കണ്ടിട്ടില്ലെന്ന് നടൻ വിജയ് സേതുപതി. അദ്ദേഹം വേദിയിലേക്ക് കടന്നുവരുമ്പോൾ ഒരു വലിയ ബഹളങ്ങൾ ഒന്നുമില്ലെന്നും, തങ്ങൾ ഒന്നിച്ചുണ്ടായിരുന്ന ഒരു വേദിയിൽ വെച്ച് തനിക്ക് ധാരാളം പ്രധാന്യം അദ്ദേഹം നൽകിയെന്നും മഹാരാജ സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിൽ സേതുപതി പറഞ്ഞു.

ALSO READ: ‘ബലേ ഭേഷ് ബെൽജിയം’, ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് ദി പവർ ഓഫ് ലുക്കാക്കൂ, വിജയവഴിയിൽ തിരിച്ചെത്തി; റൊമാനിയ്ക്കെതിരെ എതിരില്ലാത്ത വിജയം

‘ഒരിക്കൽ ഒരു വേദിയിൽ വെച്ച് സ്റ്റേജിലേക്ക് കടന്നുവന്ന പിണറായി വിജയൻ സാർ എന്നോട് വിജയ്ക്ക് ഫ്‌ളൈറ്റ് ഉണ്ടല്ലേ എന്ന് ചോദിച്ചു. ഉണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് വിജയ് ആദ്യം പ്രസംഗിച്ചോളൂ എന്നാണ്. ഒരു സി എം ഇരിക്കുന്ന വേദിയിൽ എനിക്ക് അത്രത്തോളം പ്രാധാന്യം ലഭിച്ചപ്പോൾ വലിയ സന്തോഷമായി’, പ്രസ് മീറ്റിനിടെ വിജയ് സേതുപതി പറഞ്ഞു.

ALSO READ: ‘സ്വാർത്ഥനെന്ന് പറഞ്ഞവർ കാണുക ഈ റൊണാൾഡോയെ’, ഗോളടിക്കാൻ ലഭിച്ച അവസരം സഹതാരത്തിന് കൈമാറി; താരത്തെ വാഴ്ത്തിപ്പാടി ആരാധകർ

അതേസമയം, ഒരാഴ്ചകൊണ്ട് 50 കോടിയിൽ അധികം കളക്ഷനാണ്‌ ചിത്രം നേടിയിരിക്കുന്നത്. സേതുപതിയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായി മാറിയിരിക്കുകയാണ് മഹാരാജ. നിരവധി ചിത്രങ്ങൾ നേരിട്ട പരാജയത്തിനൊടുവിലാണ് മഹാരാജ പോലെ ഒരു വിജയചിത്രം സേതുപതിക്ക് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News