‘മഞ്ഞയിൽ മുങ്ങിയ പതാക, ചിഹ്നം വാകപ്പൂവ്?’ ; പാർട്ടിക്കൊടി പുറത്തിറക്കാനൊരുങ്ങി ഇളയ ദളപതി വിജയ്

Actor Vijay

തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ഏറെ ചർച്ചയായിരുന്നു. തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിനു ശേഷം ഇപ്പോൾ നിർണായക നീക്കത്തിനൊരുങ്ങുകയാണ് നടൻ വിജയ്. തമിഴക വെട്രി കഴകമെന്ന തന്റെ പാർട്ടിയുടെ പതാക താരം ഉടൻ പുറത്തിറക്കുമെന്നാണ് സൂചന. ഓഗസ്റ്റ് 22ന് പനയൂരിൽ വച്ച് നടക്കുന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് പാർട്ടി പതാക പുറത്തിറക്കുക. പതാകയുടെ നിറത്തെ സംബന്ധിച്ചുള്ള സൂചനകളും ചർച്ചയായിട്ടുണ്ട്. പതാകയുടെ നിറം പൂർണമായും മഞ്ഞയായിരിക്കുമെന്നും, ചിഹ്നമായി വാകപ്പൂവ് ഉൾപ്പെടുത്തുമെന്നുമാണ് പുറത്തുവന്നിട്ടുള്ള സൂചനകൾ.

Also Read; കേരളം കാണിക്കുന്ന ഐക്യം വെറുതെ ഉണ്ടായതല്ല, ഗുരു അടക്കമുള്ളവര്‍ പഠിപ്പിച്ചതാണ് : മുഖ്യമന്ത്രി പിണറായി വിജയന്‍

തമിഴ്നാടിന്റെ വിശ്വാസത്തിൽ മഞ്ഞ നിറം സമത്വത്തിന്റെ അടയാളമാണ്. വാകപ്പൂവിനെ കാർഷിക സമ്പൽ സമൃദ്ധിയുടെ സൂചകമായും കാണുന്നു. ഈ രണ്ട് ചിഹ്നങ്ങളും പാർട്ടിക്കൊടിയിൽ വേണമെന്ന് വിജയ് നിർദേശിച്ചുവെന്നാണ് സൂചന. പൗർണമി ദിനം കൂടിയായിരുന്ന തിങ്കളാഴ്ച താരത്തിന്റെ പാർട്ടി ആസ്ഥാനത്ത് മഞ്ഞ നിറത്തിലുള്ള കൊടി ഉയർത്തിയിരുന്നു. തമിഴ്‌നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള തമിഴക വെട്രി കഴകത്തിന്റെ മുന്നൂറോളം ഭാരവാഹികള്‍ക്ക് ഓഗസ്റ്റ് 22ന് നടക്കുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. പരിപാടിയിലേക്ക് 100 ഓളം മാധ്യമ പ്രവർത്തകരെയും പാർട്ടി ഭാരവാഹികൾ ക്ഷണിച്ചിട്ടുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

താരത്തിന്റെ പുതിയ ചലച്ചിത്രമായ ‘ഗോട്ടി’ന്റെ റിലീസിന് മുന്നോടിയായി പാർട്ടി പതാക പ്രചാരത്തിലെത്തിക്കാനാണ് നീക്കം. സെപ്റ്റംബർ 5നാണ് വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ ലോകവ്യാപകമായി റിലീസിനെത്തുന്നത്. ചിത്രത്തിന്റെ ഫ്ലക്സ് ബോർഡുകൾക്കൊപ്പം തന്നെ പുതുതായി പുറത്തിറക്കുന്ന പാർട്ടി പതാക സ്ഥാപിക്കണമെന്ന നിർദേശവും പാർട്ടി ഭാരവാഹികൾ നൽകിയിട്ടുണ്ട്. അതേസമയം, തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം സെപ്തംബർ 22ന് വിഴുപുരം ജില്ലയിലെ വിക്രവണ്ടിയിൽ നടത്താനാണ് തീരുമാനം. സേലം, ട്രിച്ചി, മധുരൈ എന്നീ സ്ഥലങ്ങളിൽ സമ്മേളനം നടത്താൻ വെട്രി കഴകം ഭാരവാഹികൾ ശ്രമിച്ചുവെങ്കിലും അനുമതി ലഭിക്കാതായതോടെ സമ്മേളന വേദിയായി വിക്രവണ്ടി തെരഞ്ഞെടുക്കുകയായിരുന്നു.

Also Read; തിരക്കഥയുടെ ഭാഗമായി വില്ലന്മാര്‍ ഉണ്ടാകാം, പക്ഷേ സിനിമ വ്യവസായ രംഗത്ത് വില്ലന്മാര്‍ ഉണ്ടാകാന്‍ പാടില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

അതേസമയം, അന്തരിച്ച ഡിഎംഡികെ അധ്യക്ഷനും നടനുമായ വിജയകാന്തിന്റെ ചെന്നൈയിലെ വസതിയിൽ വിജയ് സന്ദർശനം നടത്തിയിരുന്നു. വിജയകാന്തിനെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വഴി ‘ഗോട്ട്’ സിനിമയിൽ അവതരിപ്പിക്കാൻ അനുമതി നൽകിയതിന് ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്തിനോട് വിജയ് നന്ദി അറിയിച്ചു. വിജയകാന്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് വിജയ് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News