വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ കര്‍ഷകരേയും ചേര്‍ത്ത് പിടിച്ച് വിജയ്; ആടുകളേയും പശുക്കളേയും നല്‍കുന്ന പദ്ധതി തുടങ്ങും

തമിഴ്താരം വിജയ് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ചുനാളുകളായി എയറിലുണ്ട്. അടുത്തിടെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി വിജയ് രംഗത്തെത്തിയതും ശ്രദ്ധനേടിയിരുന്നു. പൊതുവേദിയില്‍ വിജയ് എത്തുന്നതും ശക്തമായ പ്രസംഗങ്ങള്‍ നടത്തുന്നതും രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നൊരുക്കങ്ങളെന്നാണ് വിലയിരുത്തുന്നത്. ഇപ്പോഴിതാ കര്‍ഷകര്‍ക്ക് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

Also Read- ‘ആകാശപാത അല്ലെങ്കില്‍ തുരങ്കപാത; കേരളത്തിന് സെമി ഹൈ സ്പീഡ് റെയില്‍ സംവിധാനം ആവശ്യം’: ഇ ശ്രീധരന്‍

കര്‍ഷകര്‍ക്ക് ആടുകളേയും പശുക്കളേയും എത്തിച്ചു നല്‍കുന്ന പദ്ധതിക്കാണ് താരം തുടക്കം കുറിക്കുന്നത്. ആരാധക സംഘടനയായ ‘വിജയ് മക്കള്‍ ഇയക്കം’ വഴിയാണ് വിജയ് പദ്ധതി നടപ്പിലാക്കുക. തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലുള്ള കര്‍ഷകര്‍ക്ക് പദ്ധതിയിലൂടെ ആടുകളേയും പശുക്കളേയും നല്‍കും. അര്‍ഹരായവരെ കണ്ടെത്താന്‍ ഫാന്‍സ് ഗ്രൂപ്പ് നേതാക്കള്‍ക്ക് വിജയ് നിര്‍ദേശം നല്‍കി. അതേസമയം, കര്‍ഷകര്‍ക്ക് ആടുകളേയും പശുക്കളേയും നല്‍കുന്ന പദ്ധതി വിശദമായ കണക്കെടുപ്പിന് ശേഷമാകും നടപ്പാക്കുക.

Also Read-‘ഭക്ഷണത്തില്‍ കുറച്ച് തക്കാളി മാത്രം, തക്കാളിയുടെ വിലക്കയറ്റം എന്റെ അടുക്കളയേയും ബാധിച്ചിട്ടുണ്ട്’: സുനില്‍ ഷെട്ടി

തമിഴ്നാട് മുന്‍മുഖ്യമന്ത്രി കെ.കാമരാജിന്റെ ജന്മദിനം വിജയ് മക്കള്‍ ഇയക്കം സംഘടന സംസ്ഥാന വ്യാപകമായി ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് കാമരാജിന്റെ ജന്മദിന വാര്‍ഷികം. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സഹായ വിതരണവും നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News