‘നിങ്ങള്‍ക്കും എന്നോട് ദേഷ്യമാണോ’യെന്ന് എന്ന് ഞാന്‍ ചോദിച്ചു, അതിന് വിജയ് നല്‍കിയ മറുപടി ഞെട്ടിച്ചുവെന്ന് നെല്‍സണ്‍

നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനം ചെയ്ത് രജിനികാന്ത് നായകനായ ജയിലര്‍ വന്‍ വിജയക്കുതിപ്പ് തുടരുകയാണ്. നിരവധി താരങ്ങളാണ് സിനിമയെ അഭിന്ദിച്ച് രംഗത്തെത്തിയത്. സിനിമയെ അഭിനന്ദിച്ചവരുടെ കൂട്ടത്തില്‍ നടന്‍ വിജയ് ഉണ്ടായിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ നെല്‍സന്‍.

തനിക്ക് വിജയ് ആശംസകള്‍ അറിയിച്ചിരുന്നുവെന്ന് ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നെല്‍സന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

‘വിജയ് സാറുമായി എപ്പോഴും സംസാരിക്കാറുണ്ട്. ‘ബീസ്റ്റ്’ എന്ന സിനിമയുടെ പ്രതികരണവും ഇതും തമ്മില്‍ ഒരു ബന്ധവുമില്ല. ‘ബീസ്റ്റ്’ കുറച്ച് പേര്‍ക്ക് ഇഷ്ടപ്പെട്ടു, ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. സത്യസന്ധമായി പരിശ്രമിച്ചു. എന്നോട് എന്ത് പറഞ്ഞുവോ, ഞാന്‍ അതെടുത്തു. അത് അവിടെ തീര്‍ന്നു. ഇനി അടുത്ത തവണ ചെയ്യുമ്പോള്‍ ഇതില്‍ നിന്നും മാറി ചെയ്യും. ‘സര്‍, നിങ്ങള്‍ക്കും എന്നോട് ദേഷ്യമുണ്ടോ’ എന്ന് ഒരുതവണ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. ‘ഞാനെന്തിന് നിന്നോട് ദേഷ്യപ്പെടണ’മെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അല്ല സര്‍ പടത്തിന് സമ്മിശ്ര പ്രതികരണമാണ് വരുന്നത്. അതുകൊണ്ട് ചോദിച്ചതാണെന്ന് പറഞ്ഞു. ഇത് കേട്ട് സര്‍ ഒന്നും മിണ്ടാതെ പോയി.

അതിനുശേഷം എന്നെ വിളിച്ചു വരുത്തി അദ്ദേഹം പറഞ്ഞു, ”എനിക്കും നിനക്കും ഇടയിലുള്ള അടുപ്പം ഒരു പടം മാത്രമാണോ? എന്നോട് ഇങ്ങനെ ചോദിച്ചതില്‍ ഒരുപാട് വിഷമമുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയല്ല സര്‍, കുറേപേര്‍ ഇങ്ങനെയൊക്കെ പറയുന്നു, അതുകൊണ്ട് ചോദിച്ചതാണെന്ന് പറഞ്ഞു. ”അത് വേറെ, ഇതു വേറെ. ഇത് ശരിയായില്ലെങ്കില്‍ വേറൊരു സിനിമ ചെയ്യും.

ജയിലര്‍ തുടങ്ങിയത് മുതല്‍ ഇപ്പോള്‍ വരെ മെസേജ് അയക്കാറുണ്ട്. സിനിമയ്ക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണം വന്ന ഉടനെ അദ്ദേഹം ”അഭിനന്ദനങ്ങള്‍, നിന്നെ ഓര്‍ത്ത് ഒരുപാട് സന്തോഷിക്കുന്നു” എന്ന് മെസേജ് അയച്ചിരുന്നു. ഇതൊന്നും പുറത്ത് ആര്‍ക്കുമറിയില്ല.” നെല്‍സണ്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News