തമിഴ് നടൻ വിജയകാന്ത് (71)അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഡിഎംഡികെ സ്ഥാപകനായിരുന്നു. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിജയകാന്തിനെ ചൊവ്വാഴ്ചയാണ് ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം ആരോഗ്യവാനാണെന്നും പരിശോധനകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തുമെന്നുമാണ് ഡിഎംഡികെ പാര്‍ട്ടി അറിയിച്ചിരുന്നത്.
1979-ല്‍ എം എ കാജയുടെ ‘ഇനിക്കും ഇളമൈ’ ആണ് മധുരൈ സ്വദേശി വിജയ്‌രാജ് എന്ന വിജയകാന്തിന്റെ ആദ്യ ചിത്രം. 1981-ല്‍ എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ‘സത്തം ഒരു ഇരുട്ടറൈ’ ആണ് ആദ്യത്തെ ഹിറ്റ് ചിത്രം. 84ല്‍ പതിനെട്ടോളം സിനിമയില്‍ വരെ നായകനായ വിജയകാന്ത് അക്കാലത്തെ ആരാധകരിലും സ്‌റ്റൈല്‍ മന്നനോളം ഉയര്‍ന്നു.
1991ല്‍ ക്യാപ്റ്റന്‍ പ്രഭാകര്‍ എന്ന നൂറാമത്തെ ചിത്രത്തിലെ അഭിനയത്തിനു ശേഷമാണ് വിജയകാന്ത് ക്യാപ്റ്റന്‍ എന്ന പേരില്‍ അറിയപ്പെട്ടത്. എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി രണ്ട് പതിറ്റാണ്ടുകാലം രജനികാന്തിനും കമല്‍ഹാസനുമൊപ്പം തമിഴ് സിനിമാ വ്യവസായത്തിന്റെ നട്ടെല്ലായിരുന്നു വിജയകാന്ത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here