‘മകളുടെ വിശേഷങ്ങളറിയാന്‍ പോയതാണ്’; വീട്ടില്‍ അതിക്രമിച്ചു കയറിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് നടന്‍ വിജയകുമാര്‍

വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയെന്ന മകളുടെ ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ വിജയകുമാര്‍. ഇളയ മകളുടെ ഉപരിപഠനത്തിന്റെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടില്‍ എത്തിയതെന്നാണ് വിജയകുമാര്‍ പറയുന്നത്. ഇളയ മകള്‍ പ്ലസ് ടു പാസായത് അറിഞ്ഞ് അവളുടെ ഉപരിപഠനത്തിന് പണം അയച്ചിരുന്നു. ഇതിന് ശേഷം വിളിച്ചിട്ട് ഭാര്യ ഫോണ്‍ എടുത്തില്ല. മകളോട് ഇക്കാര്യം ചോദിക്കാനാണ് പോയതെന്നും വിജയകുമാര്‍ പറയുന്നു.

Post by @kairalinews
View on Threads


Also read- ബിജെപി നേതാവ് മുഖത്ത് മൂത്രമൊഴിച്ച ആദിവാസി യുവാവിന്റെ കാല്‍ കഴുകി ശിവരാജ് സിംഗ് ചൗഹാന്‍

ഇളയ മകള്‍ ഗേറ്റ് തുറന്നു തന്നിട്ടാണ് അകത്തു കയറിയതെന്നും വിജയകുമാര്‍ പറയുന്നു. വീടിന്റെ വാതില്‍ തുറക്കാത്തതു കാരണം ജനാല വഴിയാണ് മകളോടു സംസാരിച്ചത്. ഇതിനിടെ അര്‍ഥന കടന്നു വരികയായിരുന്നു. ഇത് കണ്ടപ്പോള്‍ അതിശയിച്ചു. കാരണം അവള്‍ കാനഡയില്‍ പഠിക്കാന്‍ പോയി എന്നാണ് ഭാര്യ പറഞ്ഞത്. മകള്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് എതിര്‍പ്പില്ല. മകളുടെ അറിവില്ലായ്മകൊണ്ടാണ് തന്നെ അച്ഛനായ തന്നെ അപമാനിക്കാന്‍ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്നും വിജയകുമാര്‍ പറഞ്ഞു.

Also read- മറുനാടന്‍ മലയാളിക്ക് കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെ സുധാകരന്‍

കഴിഞ്ഞ ദിവസമാണ് മകള്‍ അര്‍ഥന വിജയകുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നാണ് അര്‍ഥന ആരോപിച്ചത്. വിജയകുമാര്‍ ജനല്‍ വഴി ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതില്‍ ചാടി പോകുന്ന വീഡിയോ അര്‍ഥന സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News