ആ ഷോക്കിൽ നിന്നും വിജയ് മുക്തനായിട്ടില്ല, അവളുടെ വായിൽ നിന്നും ചോര വന്നപ്പോൾ അവൻ നിലവിളിച്ചു കരഞ്ഞു; അച്ഛൻ പറയുന്നു

ലോകത്തിന്റെ നെറുകയിൽ എത്തി നിൽക്കുമ്പോഴും തെന്നിന്ത്യൻ സൂപ്പർതാരം വിജയ് മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു വലിയ ദുഃഖമുണ്ട്. മൂന്നര വയസ്സിൽ തങ്ങളെ വിട്ടുപോയ സഹോദരി വിദ്യയെ കുറിച്ചോർക്കുമ്പോൾ വിജയ്ക്ക് ഇപ്പോഴും കണ്ണുകൾ നിറയും. വിദ്യയുടെ മരണവും അത് നടനിലും കുടുംബത്തിലും ഉണ്ടാക്കിയ മാറ്റവും വളരെ വലുതായിരുന്നു. ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ വിജയ്‌യുടെ അച്ഛൻ ചന്ദ്രശേഖറും ‘അമ്മ ശോഭ ചന്ദ്രശേഖറും.

ALSO READ: അച്ഛനും അമ്മയും നല്ല ഇറോട്ടിസം ചെയ്തതുകൊണ്ടാണല്ലോ ഫാമിലി ഉണ്ടായത്, പിന്നെ എന്തുകൊണ്ട് അത്തരം സിനിമകൾ കാണാൻ ആളുകൾ വരുന്നില്ല? സിദ്ധാര്‍ത്ഥ് ഭരതന്‍

തന്റെ മടിയിൽ കിടന്ന് തന്നെയാണ് മകൾ വിദ്യ മരണപ്പെട്ടതെന്ന് അച്ഛൻ ചന്ദ്രശേഖർ പറയുന്നു. അപ്പോൾ വിദ്യാ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് വിജയ് കരഞ്ഞെന്നും, ആ ഷോക്ക് ഇപ്പോഴും വിജയ്ക്ക് ഉണ്ടെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചന്ദ്രശേഖർ പറയുന്നു.

ചന്ദ്രശേഖറും ശോഭയും പറഞ്ഞത്

ഞങ്ങളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് മകൾ വിദ്യയെ ആണ്. മൂന്നര വയസിൽ ആണ് അവൾ മരിക്കുന്നത്. അവൾ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതം അതിമനോഹരം ആയിരുന്നേനെ. ഞങ്ങളുടെ വീട്ടിൽ എല്ലാവരും അവളെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ആ ഷോക്കിൽ നിന്നും വിജയ് ഇതുവരെ മുക്തനായിട്ടില്ല. യഥാർത്ഥത്തിൽ വിദ്യ ജനിച്ചതിന് ശേഷമാണ് ഞങ്ങളുടെ ജീവിതം തന്നെ മാറിമറിഞ്ഞത്. അവളരെ ​ഗർഭിണി ആയിരിക്കുമ്പോൾ പതിയെ പതിയെ ഞങ്ങൾ ഉയർന്നുവരിക ആയിരുന്നു. അപ്പോൾ മുതലാണ് പണം കാണാൻ തുടങ്ങിയത്. എല്ലാം തന്നിട്ട് അവൾ അങ്ങ് പോയി.

ALSO READ: എന്നെ കൊല്ലാതെ വിട്ടതാണ് നല്ല കാര്യം, അതിന് എനിക്ക് ഒരുപാട് നന്ദിയുണ്ടെന്ന് തൃഷ

ആ പ്രായത്തിലും അവൾ നന്നായി പാടുമായിരുന്നു. വിജയിയെ ഡെയ് അണ്ണാ എന്നെ വിളിക്കൂ. മരിക്കുന്ന ദിവസം ഷൂട്ടിങ്ങിന് പോകാൻ വേണ്ടി ഞാൻ(ചന്ദ്രശേഖർ) ഇറങ്ങി. പക്ഷേ വിദ്യ എന്റെ കയ്യിൽ പിടിച്ച് പോകണ്ട എന്ന് പറഞ്ഞ് ബഹളം വച്ചു. അപ്പ പോയി വരാം എന്ന് പറഞ്ഞ് എടുത്തു പൊക്കിയതും അവളുടെ വായിൽ നിന്നും ചോര വന്നു. ഡോക്ടർ വന്ന് നോക്കിയപ്പോൾ രക്ഷയില്ലെന്ന് പറഞ്ഞു. എന്റെ മടിയിൽ കിടന്ന് തന്നെ അവൾ മരിച്ചു. വിദ്യാ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് വിജയ് കരഞ്ഞെു. ആ ഷോക്ക് ഇപ്പോഴും വിജയ്ക്ക് ഉണ്ട്. ഒരു ദൈവീക കുഞ്ഞായിരുന്നു അവൾ. ആ പ്രായത്തിലും എല്ലാവർക്ക് വേണ്ടിയും അവൾ പ്രാർത്ഥിക്കുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News