വിജയ്‌യുടെ ബന്ധുവായതിനാൽ അവസരങ്ങൾ നഷ്ടപ്പെട്ടു, എല്ലാവരുടെയും ചോദ്യങ്ങൾക്ക് നോ പറയേണ്ടി വന്നു: വെളിപ്പെടുത്തലുമായി വിക്രാന്ത്

വിജയ്‌യുടെ ബന്ധുവായതിനാൽ തനിക്ക് ലഭിച്ച ധാരാളം അവസരങ്ങൾ നഷ്ടപ്പെട്ടുവെന്ന് നടൻ വിക്രാന്തിന്റെ വെളിപ്പെടുത്തൽ. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് വിജയ്‌യുടെ കസിൻ വിക്രാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് ഓഫര്‍ വരുന്ന ചിത്രങ്ങളില്‍ ഏതെങ്കിലും തരത്തില്‍ വിജയ്‍യെക്കൂടി ഭാഗഭാക്കാക്കുവാന്‍ സാധിക്കുമോ എന്ന് അന്വേഷണം ഉണ്ടാവുമെന്നും, ഇത്തരം ചോദ്യങ്ങളോട് നോ പറഞ്ഞ് 17 വര്‍ഷത്തിനിടെ നിരവധി നല്ല ചിത്രങ്ങളിലെ അവസരങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്”, വിക്രാന്ത് പറയുന്നു.

വിക്രാന്ത് പറഞ്ഞത്

ALSO READ: ‘അനിയത്തിപ്രാവിന് ശേഷം വീട്ടിലെത്തിയ പ്രേമലേഖനങ്ങൾ തുറന്നു നോക്കുന്ന ചാക്കോച്ചൻ’, ഓൾഡ് ഈസ് ഗോൾഡ്; ചിത്രം വൈറൽ

എനിക്ക് ഓഫര്‍ വരുന്ന ചിത്രങ്ങളില്‍ ഏതെങ്കിലും തരത്തില്‍ വിജയ്‍യെക്കൂടി ഭാഗഭാക്കാക്കുവാന്‍ സാധിക്കുമോ എന്ന് അന്വേഷണം ഉണ്ടാവും. അദ്ദേഹത്തെ ഓഡിയോ ലോഞ്ചിന് കൊണ്ടുവരാമോ എന്നാവും ചിലരുടെ അന്വേഷണം. മറ്റു ചിലര്‍ക്ക് അദ്ദേഹം അതിഥിതാരമായി എത്തണം, ഇനിയും ചിലര്‍ക്ക് ഒരു പാട്ടുസീനില്‍ അദ്ദേഹം വരണം. ഇതൊന്നുമല്ലെങ്കില്‍ ചിത്രത്തെക്കുറിച്ച് ഒരു ട്വീറ്റ് ഇടീപ്പിക്കാമോ എന്നാവും ചോദ്യം. ഈ ചോദ്യങ്ങള്‍ക്കെല്ലാം നോ എന്നായിരുന്നു എപ്പോഴും എന്‍റെ ഉത്തരം. ഇക്കാരണം കൊണ്ട് കഴിഞ്ഞ 17 വര്‍ഷത്തിനിടെ നിരവധി നല്ല ചിത്രങ്ങളിലെ അവസരങ്ങള്‍ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.

ALSO READ: ഗോഡ്സെ അനുകൂല പരാമർശം; പ്രൊഫ. ഷൈജ ആണ്ടവനോട് എൻ ഐ ടി വിശദീകരണം തേടി

വിജയ് ഇതിനകം കുടുംബത്തിനുവേണ്ടി ഒരുപാട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ജനപ്രീതി സ്വന്തം കരിയര്‍ വളര്‍ത്താനായി ഞാന്‍ ഉപയോഗിക്കില്ല. ഏറ്റവും വലിയ താരത്തിളക്കത്തില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹം അത് വിട്ട് മുഴുവന്‍ സമയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി പോകുന്നത്. രാഷ്ട്രീയത്തില്‍ വലുതെന്തോ കരസ്ഥമാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News