ഇന്ത്യ കണ്ട ഏറ്റവും വലിയ മഹാനടൻ, അദ്ദേഹം എത്രത്തോളം സുന്ദരനാണെന്ന് എനിക്കറിയില്ല, സൗന്ദര്യമല്ല നമ്മൾ മലയാളികൾ നോക്കുന്നത്: വിനയ് ഫോർട്ട്

ഇന്ത്യ കണ്ട ഏറ്റവും വലിയ മഹാനടൻ മോഹൻലാൽ ആണെന്ന് നടൻ വിനയ് ഫോർട്ട്. 30 വയസിന് മുന്‍പ് തന്നെ മറ്റൊരു നടനും ചെയ്യാത്ത തരത്തില്‍ അതിഭീകരമായ സിനിമകള്‍ അദ്ദേഹം ചെയ്‌തിട്ടുണ്ടെന്നും, ഒരാളും അദ്ദേഹത്തിന്‍റെ ശരീരമോ സൗന്ദര്യമോ ഒന്നുമല്ല നോക്കിയതെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിനയ് ഫോർട്ട് പറഞ്ഞു.

ALSO READ: മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയിൽ; മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിനയ് ഫോർട്ട് പറഞ്ഞത്.

ഞാനൊക്കെ അഭിനേതാവാകാനൊക്കെയുള്ള കാരണം.. ഒരുപക്ഷേ എന്‍റെ ആദ്യ സിനിമാ ഓര്‍മ്മ രാജാവിന്‍റെ മകന്‍ ഒക്കെയാണ്. ഇന്ത്യ തന്നെ കണ്ട ഏറ്റവും വലിയ നടന്‍, ഇന്ന് മലയാള സിനിമയില്‍ അഭിനയിക്കുന്ന ആളുകള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും 95 ശതമാനം പേരും വലിയ രീതിയില്‍ പ്രചോദിപ്പിക്കപ്പെടാന്‍ കാരണമായ ഈയൊരു മഹാനടന്‍ എത്രത്തോളം സുന്ദരനാണെന്ന് എനിക്കറിയില്ല. 26-ാമത്തെ വയസില്‍ സൂപ്പര്‍സ്റ്റാര്‍ ആയ ആള്‍. 30 വയസിന് മുന്‍പ് മറ്റൊരു നടനും ചെയ്യാത്ത തരത്തില്‍ അതിഭീകരമായ സിനിമകള്‍ ചെയ്ത ഒരു നടന്‍. 30 വയസില്‍ തന്നെ ലാലേട്ടനെ കാണാന്‍ 40- 45 വയസ് തോന്നുമായിരുന്നു. ഒരാളും ഇദ്ദേഹത്തിന്‍റെ ശരീരമോ സൌന്ദര്യമോ ഒന്നുമല്ല നോക്കിയത്. അത് ഒരു നടന്‍റെ മികവാണ്. അതാണ് എന്നെ സംബന്ധിച്ച് മലയാള സിനിമ.

ALSO READ: അജിത്തോ മമ്മൂട്ടിയോ കൂടുതൽ സുന്ദരൻ? കുഴപ്പിച്ച ചോദ്യത്തിന് ദേവയാനി പറഞ്ഞ മറുപടി വൈറൽ

സോഷ്യല്‍ മീഡിയയില്‍ കാണുന്ന ഈ ബോഡി ഷെയ്മിംഗ് ക്രാപ്പ് അല്ല എനിക്ക് മലയാള സിനിമ. ഒരു മഹാനടന്‍ ജീവിച്ച, ജീവിക്കുന്ന ഇന്‍ഡസ്ട്രിയില്‍ ഒരു നല്ല നടനാവാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. എനിക്ക് ഈ ബോഡി ഷെയ്മിംഗ് ഭയങ്കര കോമഡിയാണ്. നിങ്ങള്‍ ഒരാളുടെ വര്‍ക്കിനെയല്ലേ നോക്കേണ്ടത്? കോടിക്കണക്കിനായ ആളുകള്‍ ജനിക്കുന്നതില്‍ ഒരാളാണ് മോഹന്‍ലാല്‍ എന്ന ഈ മഹാനടന്‍. ഭയങ്കര സുന്ദരന്മാര്‍ മാത്രം ജോലി ചെയ്യുന്ന ഒരു ഇന്‍ഡസ്ട്രിയായിരുന്നു ഇതെങ്കില്‍ ഇദ്ദേഹം ഒരു സൂപ്പര്‍സ്റ്റാര്‍ ആവില്ലല്ലോ. അദ്ദേഹം ചെറുപ്രായത്തില്‍ ചെയ്ത സിനിമകള്‍ നിങ്ങളെ പേടിപ്പെടുത്തുന്നതാണ്. ഞാന്‍ മനസിലാക്കുന്ന മലയാളി പ്രേക്ഷകര്‍ അതാണ്. ഒരാളെ ബോഡി ഷെയ്മിംഗ് ചെയ്യാന്‍ എനിക്ക് എന്ത് അധികാരമുണ്ട്? ഒരു പരസ്പര ബഹുമാനമാണ് ഉണ്ടാവേണ്ടത്. സോഷ്യല്‍ മീഡിയയില്‍ മുഖമില്ലാത്ത ആളുകളുടെ വ്യാജവും സാഡിസ്റ്റിക്കുമായ പ്രവണത ഇല്ലാതെയാവുക എന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News