ഇടതുപക്ഷത്തിനാണ് വോട്ട്, എൻ്റെ വീട്ടിലുള്ളവരെല്ലാം ഇടതുപക്ഷ ചായ്‌വുള്ളവർ: താനൊരു സോഷ്യലിസ്റ്റെന്ന് വിനായകൻ

താനൊരു സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനാണെന്ന് നടൻ വിനായകൻ. സംഘടനാരാഷ്ട്രീയത്തിലൊന്നും ബന്ധപ്പെട്ട് ജീവിക്കുന്ന ആളല്ലെങ്കിലും താൻ ഇടതുപക്ഷത്തിനാണ് വോട്ടു ചെയ്യുന്നതെന്നും, തൻ്റെ വീട്ടിലുള്ളവരെല്ലാം ഇടതുപക്ഷ ചായ്‌വുള്ളവരാണെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിനായകൻ വ്യക്തമാക്കി.

ALSO READ: ജയിലറിൽ 35 ലക്ഷമല്ല എൻ്റെ പ്രതിഫലം, നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണ് അതൊക്കെ: വെളിപ്പെടുത്തലുമായി വിനായകൻ

വിനായകൻ പറഞ്ഞത്

എനിക്ക് രാഷ്ട്രീയം ഇഷ്ടമാണ്. എന്നാൽ സംഘടനാരാഷ്ട്രീയത്തിലൊന്നും ബന്ധപ്പെട്ട് ജീവിക്കുന്ന ആളല്ല ഞാൻ. ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്നുവെന്നു മാത്രം. എൻ്റെ വീട്ടിലുള്ളവരെല്ലാം ഇടതുപക്ഷ ചായ്‌വുള്ളവരാണ്. ബന്ധുക്കളൊക്കെ പാർട്ടി അംഗങ്ങളാണ്. എനിക്ക് അംഗത്വമില്ല. ഞാനൊരു ദൈവ വിശ്വാസിയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു സോഷ്യലിസ്റ്റ് ആണ്.

ALSO READ: ‘അരിക്കൊമ്പൻ’ അവർകളെ തിരികെ കൊണ്ടുവരണമെന്ന് വാവ സുരേഷ്: പിന്നാലെ ട്രോള്‍ മ‍ഴ

പുറത്തിറങ്ങി അഭിനയിക്കാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ടാണ് പുറത്തോട്ടുപോകാത്തത്. അറിയാത്ത ആളുകളുടെ മുഖത്തുനോക്കി ചിരിക്കാൻ പറ്റില്ല. എനിക്കു പറയേണ്ടത് സമൂഹമാധ്യമങ്ങളിലൂടെ പറയാറുണ്ട്. അത് എത്തേണ്ടടത്ത് എത്തിക്കഴിഞ്ഞാൽ ഞാൻ അത് മാറ്റിക്കളയും. ചിലർ പറയും പിൻവലിച്ചു എന്ന്. അത് പിൻവലിക്കുന്നതല്ല, കുറച്ച് അഴക്കു കിടക്കുന്നത് മാറ്റുന്നതാണ്.

ALSO READ: തീരുമാനിച്ച കാര്യങ്ങളുമായി എൽ ഡി എഫ് മുന്നോട്ട് പോകും, മന്ത്രിസഭാ പുന:സംഘടന മുൻധാരണ അനുസരിച്ച്: എം വി ഗോവിന്ദൻ മാസ്റ്റർ

വർമൻ എന്ന കഥാപാത്രമായി ഒരു വർഷത്തോളം നിൽക്കേണ്ടി വന്നു. ഇത്രയും സ്ട്രെച്ച് ചെയ്ത് ഒരു കഥാപാത്രവും ഞാൻ ചെയ്തിട്ടില്ല. അങ്ങനെ ഹോൾഡ് ചെയ്യുമ്പോൾ കുറച്ച് പ്രശ്നങ്ങളുണ്ടാകും. ഇതിനിടയിൽ ക്യാപ്റ്റൻ മില്ലർ എന്നൊരു ചിത്രം വന്നു. പക്ഷേ ജയിലർ ഉണ്ടായതുകാരണം കരാർ ഒപ്പിട്ടില്ല. ഇപ്പോൾ ഞാൻ സെലക്ടിവ് ആണ്. ജയിലർ പോലൊരു വലിയ സിനിമ കഴിഞ്ഞു നിൽക്കുകയാണ്. അടുത്ത സിനിമ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here