ജയിലറിൽ 35 ലക്ഷമല്ല എൻ്റെ പ്രതിഫലം, നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണ് അതൊക്കെ: വെളിപ്പെടുത്തലുമായി വിനായകൻ

ജയിലർ സിനിമയിൽ തനിക്ക് ലഭിച്ച പ്രതിഫലം 35 ലക്ഷമല്ലെന്ന് വെളിപ്പെടുത്തി നടൻ വിനായകൻ. അതെല്ലാം നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണെന്നും, താൻ ചോദിച്ച പ്രതിഫലം അവർ തനിക്ക് തന്നിട്ടുണ്ടെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിനായകൻ പറഞ്ഞു.

ALSO READ: വയനാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്തു, ലോൺ ആപ്പ് ഭീഷണിയെന്ന് സംശയം, വ്യാജ ചിത്രങ്ങൾ അജ്ഞാതര്‍ പ്രചരിപ്പിച്ചു

’35 ലക്ഷമല്ല എനിക്ക് ലഭിച്ച പ്രതിഫലം, നിർമാതാവ് അതൊന്നും കേൾക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്. നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെ. എന്തായാലും അതിൽ കൂടുതൽ ലഭിച്ചു. ഞാൻ ചോദിച്ച പ്രതിഫലം അവർ എനിക്കു തന്നു. സെറ്റിൽ എന്നെ പൊന്നുപോലെ നോക്കി. ഞാൻ ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ജയിലറിൽ എനിക്കു ലഭിച്ചു’, വിനായകൻ പറഞ്ഞു.

ALSO READ: ‘അരിക്കൊമ്പൻ’ അവർകളെ തിരികെ കൊണ്ടുവരണമെന്ന് വാവ സുരേഷ്: പിന്നാലെ ട്രോള്‍ മ‍ഴ

‘വർമൻ എന്ന കഥാപാത്രമായി ഒരു വർഷത്തോളം നിൽക്കേണ്ടി വന്നു. ഇത്രയും സ്ട്രെച്ച് ചെയ്ത് ഒരു കഥാപാത്രവും ഞാൻ ചെയ്തിട്ടില്ല. അങ്ങനെ ഹോൾഡ് ചെയ്യുമ്പോൾ കുറച്ച് പ്രശ്നങ്ങളുണ്ടാകും. ഇതിനിടയിൽ ക്യാപ്റ്റൻ മില്ലർ എന്നൊരു ചിത്രം വന്നു. പക്ഷേ ജയിലർ ഉണ്ടായതുകാരണം കരാർ ഒപ്പിട്ടില്ല. ഇപ്പോൾ ഞാൻ സെലക്ടിവ് ആണ്. ജയിലർ പോലൊരു വലിയ സിനിമ കഴിഞ്ഞു നിൽക്കുകയാണ്. അടുത്ത സിനിമ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം’, വിനായകൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News