ഞാൻ മഹാരാജാസിൽ പഠിച്ചിട്ടില്ല, സർക്കാർ ഉദ്യോഗസ്ഥനല്ല: തെറ്റായ വാർത്തകൾ തിരുത്തി വിനായകൻ രംഗത്ത്

തന്നെക്കുറിച്ച് പ്രചരിച്ചുകൊണ്ടിരിക്കുന്ന തെറ്റായ വാർത്തകളെ തിരുത്തി നടൻ വിനായകൻ രംഗത്ത്. പ്രമുഖ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തൻ്റെ വിദ്യാഭ്യാസവും ജോലിയും സംബന്ധിച്ച വിവരങ്ങൾ വിനായകൻ പങ്കുവെച്ചത്. വിനായകൻ മഹാരാജാസ് കോളജിലെ വിദ്യാർത്ഥിയാണെന്നും, അദ്ദേഹം ഒരു സർക്കാർ ഉദ്യോഗസ്ഥനാണെന്നുമുള്ള വാർത്തകൾക്കെതിരെയാണ് വിനായകൻ അഭിമുഖത്തിൽ സംസാരിച്ചത്.

ALSO READ: ഡ്രോൺ വഴി ഭീകരരുടെ നീക്കം കൃത്യമായി നിരീക്ഷിക്കുന്നു, ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഭീകരവിരുദ്ധ വേട്ട അഞ്ചാം ദിവസത്തിൽ

‘ഞാൻ മഹാരാജാസ് കോളജിൽ പഠിച്ചിട്ടില്ല. മഹാരാജാസിൽ ഇപ്പോഴും പോകുമായിരുന്നു പക്ഷെ പഠനം ഉണ്ടായിട്ടില്ല. എൻ്റെ വിദ്യാഭ്യാസം പത്താം ക്ലാസ് മാത്രമാണ്. ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനല്ല. അങ്ങനെ ഒരു വാർത്ത പ്രചരിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ്. പത്താം ക്ലാസിൽ പരാജയപ്പെട്ട ഞാൻ എങ്ങനെ സർക്കാർ പരീക്ഷകൾ എഴുതി വിജയിക്കാനാണ്’, അഭിമുഖത്തിൽ വിനായകൻ പറഞ്ഞു.

ALSO READ: ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി

അതേസമയം, ജയിലർ സിനിമയിൽ തനിക്ക് ലഭിച്ചത് വെറും 35 ലക്ഷം രൂപയല്ലെന്നും വിനായകൻ വെളിപ്പെടുത്തി. താൻ ചോദിച്ചതിന്റെ ഇരട്ടിയുടെ ഇരട്ടി അവർ തനിക്ക് തന്നിട്ടുണ്ടെന്നും വിനായകൻ വ്യക്തമാക്കി. ആരാണ് എന്തിനാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അതുകൊണ്ട് അവർക്ക് എന്ത് നേട്ടമാണ് ഉള്ളതെന്നും വിനായകൻ അഭിമുഖത്തിൽ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here