പൊലീസ് സ്റ്റേഷനിൽ എത്തി ബഹളമുണ്ടാക്കി; നടൻ വിനായകൻ കസ്റ്റഡിയിൽ

നടൻ വിനായകൻ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. പൊലീസ് സ്റ്റേഷനിൽ എത്തി ബഹളമുണ്ടാക്കിയതിനാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വിനായകനെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്.

ലഹരിക്കടിമപ്പെട്ട് പൊതുസ്ഥലത്ത് നിയന്ത്രിക്കാനാകാതെ പെരുമാറുക, സർക്കാർ ഉദ്യോഗസ്ഥരോട് അന്യായമായി പെരുമാക എന്നിങ്ങനെ വകുപ്പുകള്‍ ചുമത്തി വിനായകനെതിരെ കേസ് ചാര്‍ജ് ചെയ്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് നടനെതിരെയുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News