വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി വാക്ക് തർക്കമെന്ന് സംശയം; നടൻ വിനായകൻ കസ്റ്റഡിയിൽ

നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി വാക്ക് തർക്കത്തെ തുടർന്നാണ് അറസ്റ്റെന്നാണ് വിവരം. സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് വിനായകനെ പൊലീസിന് കൈമാറിയത്. സിഐഎസ്എഫ് ഉദ്യോഗസ്ഥർ തന്നെ വിമാനത്താവളത്തിലെ മുറിയിൽ കൊണ്ട് പോയി മർദിച്ചുവെന്നും ആവശ്യമെങ്കിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും വിനായകൻ പറഞ്ഞു. എന്തിനാണ് തന്നെ മർദിച്ചതെന്ന് അറിയില്ലെന്നും വിനായകൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News