‘ഭാര്യയുമായി വേർപിരിയുന്നു’: വീഡിയോ പങ്കുവെച്ച് നടൻ വിനായകൻ

മലയാള ചലച്ചിത്രപ്രേക്ഷകരുടെ പ്രിയ നടന്മാരിൽ ഒരാളാണ് വിനായകൻ. ചിരിപ്പിച്ചും ചിന്തിപ്പിച്ചുമുള്ള നിരവധി കഥാപാത്രങ്ങളെയാണ് വിനായകൻ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ ഭാര്യയുമായി വേർപിരിയുന്നുവെന്ന വാർത്ത വീഡിയോ വഴി പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് വിനായകൻ.തന്റെ ഫേസ്ബുക്കിലൂടെയാണ് വിനായകൻ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ഭാര്യയുമായി താൻ വേർപിരിയുകയാണെന്ന് വ്യക്തമാക്കി നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ ആണ് നടൻ ഇക്കാര്യം അറിയിച്ചത്. ഭാ​ര്യയുമായുള്ള എല്ലാ ബന്ധങ്ങളും ഈ നിമിഷം മുതൽ നിയമപരമായി അവസാനിക്കുന്നുവെന്ന് വിനായകൻ പറഞ്ഞു.

വിനായകന്റെ വാക്കുകൾ ഇങ്ങനെ;

‘ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ. ഞാനും എന്റെ ഭാ​ര്യയുമായിട്ടുള്ള, എല്ലാ ഭാ​ര്യഭർത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി’.

തമ്പി കണ്ണന്താനത്തിന്റെ മോഹന്‍ലാല്‍ ചിത്രം മാന്ത്രികത്തിലൂടെയാണ് വിനായകൻ ആദ്യമായി മലയാള ചലച്ചിത്രമേഖലയിലേക്ക് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ വിനായകൻ അവതരിപ്പിക്കുകയുണ്ടായി.

ചതിക്കാത്ത ചന്തു, വെള്ളിത്തിര, ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, ഇയ്യോബിന്റെ പുസ്തകം, ബാച്ചിലര്‍ പാര്‍ട്ടി, കമ്മട്ടിപാടം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെ 2016ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും വിനായകന്‍ സ്വന്തമാക്കിയിരുന്നു.

രജനികാന്ത് നായകനായി എത്തുന്ന ജയിലർ എന്ന ചിത്രത്തിലാണ് വിനായകന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശിവരാജ് കുമാറും ജാക്കി ഷ്രോഫുമൊക്കെ മുഴുനീള കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാലും എത്തുന്നുണ്ട്. തമന്ന, സുനില്‍, ശിവരാജ് കുമാര്‍ എന്നിവരും ഈ സീനില്‍ ഉണ്ടായിരിക്കുമെന്നാണ് വിവരം. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News