നടന്‍ വിനോദ് തോമസിന്റെ മൃതദേഹം സംസ്‌കരിച്ചു. കോട്ടയം മുട്ടമ്പലം മുന്‍സിപ്പല്‍ ശ്മാനത്തിലായിരുന്നു സംസ്‌കാരം. വിനോദിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു.
Also Read : നടൻ വിനോദ് തോമസിന്റെ മരണം: കാറിലെ എ സി വില്ലനായതെങ്ങനെ?
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് വിനോദിനെ പാമ്പാടിലെ ഹോട്ടല്‍ പരിസരത്ത് കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിന്റെ എസിയില്‍ നിന്നും കാര്‍ബണ്‍ മോണോക് സൈഡ് ശ്വസിച്ചതാണ് മരണകാരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസകോശത്തില്‍ വിഷപ്പുകയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
സ്വാഭാവിക അഭിനയത്തിലൂടെ വളരെ പെട്ടന്നാണ് വിനോദ് തോമസ് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായത് . അയ്യപ്പനും കോശിയിലെ സെബാസ്റ്റ്യൻ എന്ന കഥാപാത്രം വിനോദിന് പ്രേക്ഷകപ്രീതി നേടിക്കൊടുത്തു. ആദ്യ സിനിമയായ “നത്തോലി ഒരു ചെറിയ മീനല്ല’ യ്ക്ക് ശേഷം തുടർച്ചയായി ചെറിയ വേഷങ്ങൾ ചെയ്തു ശ്രദ്ധേയനായി .
Also Read : ഒടുവിൽ തമിഴ്‌നാട്ടിൽ പിഴ അടച്ച് തലയൂരി; റോബിൻ ബസ് പുറത്തിറക്കി
ഗോഡ്സ് ഓൺ കൺട്രി, ജോൺപോൾ വാതിൽ തുറക്കുന്നു, ഒരു മുറൈ വന്തു പാർത്തായാ, ഹാപ്പിവെഡിങ് , മറുപടി, അയാൾ ശശി, ഒരായിരം കിനാക്കളാൽ, തരംഗം, കുട്ടൻപിള്ളയുടെ ശിവരാത്രി, നോൺസെൻസ്, ജൂൺ, ജനമൈത്രി, അയ്യപ്പനും കോശിയും , കുറി തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടിരുന്നു .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here