മരണകാരണം വിഷപ്പുകയോ? നടൻ വിനോദ് തോമസിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും

കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടൻ വിനോദ് തോമസിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. കോട്ടയം മെഡിക്കൽ കോളേജിലാകും പോസ്റ്റുമോർട്ടം നടക്കുക. കഴിഞ്ഞ ദിവസമാണ് കോട്ടയം പാമ്പാടിയിലെ ബാറിന്റെ പാർക്കിംഗ് ഏരിയയിൽ കാറിനുള്ളിൽ വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർച്ചയായി കാറിനുള്ളിലെ എസി പ്രവർത്തിച്ചതിന് തുടർന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം വിനോദിന്റെ മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ALSO READ: ‘നിരാശയും രോഷവും തോന്നുന്നു’, തൃഷയെ അപമാനിച്ച മൻസൂർ അലി ഖാനെതിരെ ലോകേഷ് കനകരാജ്

സ്വാഭാവിക അഭിനയത്തിലൂടെ വളരെ പെട്ടന്നാണ് വിനോദ് തോമസ് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായത് . അയ്യപ്പനും കോശിയിലെ സെബാസ്റ്റ്യൻ എന്ന കഥാപാത്രം വിനോദിന് പ്രേക്ഷകപ്രീതി നേടിക്കൊടുത്തു. ആദ്യ സിനിമയായ “നത്തോലി ഒരു ചെറിയ മീനല്ല’ യ്ക്ക് ശേഷം തുടർച്ചയായി ചെറിയ വേഷങ്ങൾ ചെയ്തു ശ്രദ്ധേയനായി . ഗോഡ്സ് ഓൺ കൺട്രി, ജോൺപോൾ വാതിൽ തുറക്കുന്നു, ഒരു മുറൈ വന്തു പാർത്തായാ, ഹാപ്പിവെഡിങ് , മറുപടി, അയാൾ ശശി, ഒരായിരം കിനാക്കളാൽ, തരംഗം, കുട്ടൻപിള്ളയുടെ ശിവരാത്രി, നോൺസെൻസ്, ജൂൺ, ജനമൈത്രി, അയ്യപ്പനും കോശിയും , കുറി തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News