എല്ലാവരുംകൂടി തീരുമാനിച്ച് നടപ്പാക്കിയതാണ്, യുവതിക്കൊപ്പമുള്ള വീഡിയോയ്ക്ക് പിറകിലെ സത്യാവസ്ഥ വെളിപ്പെടുത്തി വിശാൽ

യുവതിക്കൊപ്പമുള്ള വിഡിയോയിൽ മറുപടിയുമായി തമിഴ് നടൻ വിശാൽ രംഗത്ത്. കഴിഞ്ഞ ദിവസമാണ് അജ്ഞാതയായ ഒരു യുവതിക്കൊപ്പം വിശാലിനെ കണ്ടെന്നും ഇരുവരും ക്യാമറ കണ്ടപ്പോൾ മുഖം പൊത്തി ഓടിയെന്നും കാണിച്ചുകൊണ്ടുള്ള വിഡിയോയും വാർത്തകളും പ്രതികരിച്ചത്. വിശാലിനൊപ്പമുള്ളത് കാമുകിയാണ് എന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്. അതൊരു പ്രാങ്ക് ആയിരുന്നു എന്നാണ് വിശാൽ പറയുന്നത്. കസിൻസ് എല്ലാവരും ചേർന്നാണ് അത് ചെയ്തതെന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ വിശാൽ പറഞ്ഞു.

ALSO READ: ചെന്നൈയിലെ വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനം; മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

‘ലൊക്കേഷന്‍റെ കാര്യത്തില്‍ ശരിയാണ്, ന്യൂയോര്‍ക്കിലാണ് ഞാനുള്ളത്. കസിന്‍സുമൊത്ത് ഞാന്‍‌ പലപ്പോഴും ഒഴിവുകാലം ചിലവിടാറുള്ള സ്ഥലമാണ് അത്. ബഹളമയമായ ഒരു വര്‍ഷത്തിന്‍റെ അവസാനം അതില്‍നിന്നൊക്കെ മാറി ശാന്തമാവാന്‍ എത്തുന്നതാണ് അവിടെ. ആ വീഡിയോയില്‍ കണ്ട മറ്റ് കാര്യങ്ങള്‍ ശരിക്കും ഒരു പ്രാങ്ക് ആയിരുന്നു. ക്രിസ്മസ് ദിനത്തില്‍ കസിന്‍സ് എല്ലാവരുംകൂടി തീരുമാനിച്ച് നടപ്പാക്കിയതാണ് അത്. തീര്‍ച്ചയായും ചിലതെല്ലാം ലക്ഷ്യത്തില്‍ കൊണ്ടു. ഒന്നും കാര്യമായി എടുക്കല്ലേ. എല്ലാവരോടും സ്നേഹം’, വിശാല്‍ എക്സില്‍ കുറിച്ചു.

ALSO READ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; പങ്കെടുക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

അതേസമയം, മാര്‍ക്ക് ആന്‍റണിയാണ് അവസാനമായി വിശാലിന്‍റെതായി പുറത്തിറങ്ങിയ ചിത്രം. ബോക്സോഫീസില്‍ വലിയ വിജയമാണ് മാര്‍ക്ക് ആന്‍റണി നേടിയത്. എസ് ജെ സൂര്യയുടെ മികച്ച പ്രകടനവും മേക്കിങ്ങും മികച്ച വിജയമാണ് മാർക്ക് ആന്റണിക്ക് സമ്മാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News