ഹൃദയത്തില്‍ നിന്നും ചെയ്‌ത പ്രവര്‍ത്തിക്കുള്ള ഒരു നന്ദി ഒരുപാട് വിലപ്പെട്ടതാകും;  വിജയിയെ കുറിച്ച് വിശാല്‍

തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മാണത്തിന് ഒരു കോടി സംഭാവനയായി നല്‍കി നടന്‍ വിജയ്. എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ നടനും താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ വിശാലാണ് ഇക്കാര്യം അറിയിച്ചത്.

ALSO READ:  ‘അവസാനമായി ഒരു സിനിമ കണ്ട് ഇത്ര അധികം ചിരിച്ചത് എപ്പോഴാണെന്ന് ഓര്‍മയില്ല’; ഈ മലയാളം ചിത്രത്തെ പ്രശംസിച്ച് മഹേഷ് ബാബു

നിങ്ങള്‍ക്ക് നന്ദിയെന്നത് രണ്ടുവാക്കുകള്‍ മാത്രമാണ്. എന്നാല്‍ സ്വന്തം ഹൃദയത്തില്‍ തട്ടി ചെയ്യുന്ന ഒരാള്‍ക്ക് അത് വലിയ കാര്യമായിരിക്കും. ഞാന്‍ സംസാരിക്കുന്നത് എന്റെ പ്രിയപ്പെട്ട നടനെ കുറിച്ചാണ്. നടികര്‍ സംഘം കെട്ടിട നിര്‍മാണത്തിന് ഞങ്ങളുടെ സ്വന്തം സഹോദരന്‍ ഒരു കോടിയാണ് സംഭാവന നല്‍കിയത്. ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് വിശാല്‍ ട്വിറ്ററില്‍ കുറിച്ചത്.

ALSO READ:  പറക്കും ടാക്‌സികള്‍ക്കായുള്ള കാത്തിരിപ്പ് തീരുന്നു; വെര്‍ട്ടിക്കല്‍ എയര്‍പോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ യുഎഇയുടെ തീരുമാനം

2017ല്‍ നിര്‍മാണം ആരംഭിച്ച നടികള്‍ സംഘത്തിന്റെ കെട്ടിടനിര്‍മാണം പല തവണ തിരിച്ചടികള്‍ നേരിട്ടിരുന്നു. മുമ്പ് കമല്‍ഹാസനും കെട്ടിട നിര്‍മാണത്തിന് ഒരു കോടി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News