വിജയകാന്തിനൊപ്പം അവാനനിമിഷങ്ങൾ ചെലവഴിക്കാൻ കഴിഞ്ഞില്ല; പൊട്ടിക്കരഞ്ഞ് നടൻ വിശാൽ

തമിഴ് നടൻ വിജയകാന്തിന്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് നടൻ വിശാൽ. വിദേശത്തായിരുന്നതിനാൽ വിജയകാന്തിനൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു വിശാലിന്റെ വീഡിയോ. എക്‌സിലെ തന്റെ ഔദ്യോഗിക പേജിലൂടെയാണ് വിശാൽ വീഡിയോ പങ്കുവച്ചത്.

Also Read: ട്രെയിൻ വൈകിയത് 9 മണിക്കൂർ; 4500 രൂപ മുടക്കി ടാക്സി പിടിച്ച് യാത്രക്കാരൻ

ക്യാപ്റ്റന്‍ എനിക്ക് മാപ്പ് നല്‍കണം. ഈ സമയത്ത് താങ്കള്‍ക്കൊപ്പം ഞാന്‍ ഉണ്ടാകണമായിരുന്നു. പക്ഷേ എനിക്കത് സാധിച്ചില്ല. എന്നോട് ക്ഷമിക്കണം. എന്നെ പോലുള്ളവര്‍ കരയുന്നത് വളരെ അപൂര്‍വമാണ്. താങ്കളില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. താങ്കളുടെ അടുത്തേക്ക് ഒരാള്‍ വിശപ്പോടെ വന്നാല്‍ ഭക്ഷണം നല്‍കും. താങ്കള്‍ ജനങ്ങള്‍ക്ക് എത്രത്തോളം ഉപകാരം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. രാഷ്ട്രീയക്കാരനും സിനിമാ നടനുമപ്പുറം താങ്കള്‍ ഒരു വലിയ മനുഷ്യനായിരുന്നുവെന്നും വിശാൽ വിഡിയോയിൽ പറയുന്നു.

Also Read: കാർ തടഞ്ഞുനിർത്തി മർദ്ദിച്ചു; ബസ് ജീവനക്കാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് പൊലീസ്

വിജയകാന്തിനെ അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അവസാനദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ സ്ഥിതി രൂക്ഷമാകുകയും മരണപ്പെടുകയും ചെയ്‌തു. അദ്ദേഹത്തിന്റെ അവസാനദിവസങ്ങളിലെല്ലാം താൻ വിദേശത്തായിരുന്നതിനാൽ അദ്ദേഹവുമായി സമയം ചെലവഴിക്കാൻ കഴിയാത്തതിലെ വിഷമം നടൻ വിശാൽ വീഡിയോയിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News