വിശാലിനൊപ്പം അജ്ഞാത യുവതി, ക്രിസ്മസ് ആഘോഷത്തിനിടെ ക്യാമറ കണ്ടപ്പോൾ ഇരുവരും  ഓടി രക്ഷപ്പെട്ടു; വൈറലായി വീഡിയോ

നടൻ വിശാലിനൊപ്പം ഒരു അജ്ഞാത യുവതിയെ കണ്ടതാണ് കഴിഞ്ഞ ദിവസം തമിഴ് മാധ്യമങ്ങളിൽ വന്ന ഏറ്റവും രസകരമായ വാർത്ത. ക്രിസ്മസ് ആഘോഷത്തിനിടെയാണ് താരത്തിനൊപ്പം ഒരു യുവതിയെ കണ്ടതായി നിരവധി ചാനലുകൾ റിപ്പോർട്ട് ചെയ്തത്. ‘വിശാലിനൊപ്പം യുവതി’ എന്നതിനേക്കാൾ ക്യാമറ കണ്ടപ്പോൾ ഇരുവരും ഓടി മറഞ്ഞു എന്നുള്ളത് എന്തിനായിരുന്നു എന്നുള്ളതാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ക്യാമറ കണ്ട ഉടനെ വിശാലും യുവതിയും ഓടി മറയുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ALSO READ: അങ്ങനെ അതും സംഭവിച്ചു, മലൈക്കോട്ടൈ വാലിബന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്, മല്ലയുദ്ധത്തിന് മലയാളത്തിന്റെ മോഹൻലാൽ റെഡി

ന്യൂയോര്‍ക്കില്‍ വച്ചാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുവരുടെയും വസ്ത്രത്തിൽ നിന്നും ക്രിസ്മസ് ആഘോഷം കഴിഞ്ഞു പോകുമ്പോഴാണ് സംഭവം ഉണ്ടായതെന്നും വ്യക്തമാകുന്നു. 47 കാരനായ വിശാല്‍ ഇതുവരെ വിവാഹിതനായിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രണയം സംബന്ധിച്ച് ഏറെ ഗോസിപ്പുകള്‍ തമിഴ് ലോകത്ത് നിലനിൽക്കുന്നുണ്ട്.

This is hilarious!. Vishal na spotted somewhere.
byu/Kakashihatake190 inkollywood

ALSO READ: അനിരുദ്ധിന്റെ ഒറ്റ പോസ്റ്റിൽ അമ്പരന്ന് ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍, സംഭവം വൈറൽ

അതേസമയം, മാര്‍ക്ക് ആന്‍റണിയാണ് അവസാനമായി വിശാലിന്‍റെതായി പുറത്തിറങ്ങിയ ചിത്രം. ബോക്സോഫീസില്‍ വലിയ വിജയമാണ് മാര്‍ക്ക് ആന്‍റണി നേടിയത്. എസ് ജെ സൂര്യയുടെ മികച്ച പ്രകടനവും മേക്കിങ്ങും മികച്ച വിജയമാണ് മാർക്ക് ആന്റണിക്ക് സമ്മാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News