ഒന്നര കോടി തട്ടി; മൂന്ന് ബിസിനസ് പങ്കാളികള്‍ക്കെതിരെ കേസ് കൊടുത്ത് വിവേക് ഒബ്‌റോയി

ബിസിനസ് പങ്കാളികള്‍ ഒന്നര കോടി രൂപ തട്ടിയെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കി നടന്‍ വിവേക് ഒബ്‌റോയി. ഇവന്റ് സിനിമാ നിര്‍മാണ കമ്പനിയില്‍ നിക്ഷേപിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ബിസിനസ് പങ്കാളികള്‍ പണം തട്ടിയതെന്ന് വിവേക് ഒബ്‌റോയി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Also Read- സ്വപ്‌നങ്ങളെ നിയന്ത്രിക്കണം; ഡ്രില്ലര്‍ ഉപയോഗിച്ച് സ്വയം മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തി യുവാവ്; ഒടുവില്‍ ആശുപത്രിയില്‍

വിവേകും ഭാര്യ ആല്‍വയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ദേവന്‍ ബഫ്‌ന വഴി അന്ധേരി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. മികച്ച നേട്ടമുണ്ടാക്കിത്തരാം എന്ന് സംഘം വാഗ്ദാനം നല്‍കിയിരുന്നതായി വിവേക് പരാതിയില്‍ പറയുന്നുണ്ട്. സഞ്ജയ് സാഹ, ഇയാളുടെ മാതാവ് നന്ദിത സാഹ, രാധിക നന്ദ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ഇവന്റ്-സിനിമ കമ്പനിയില്‍ വിവേക് നിക്ഷേപിച്ച 1.5 കോടി ഇവര്‍ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിച്ചെന്നും ആരോപണമുണ്ട്.

Also Read-മണിപ്പൂരിലെ അക്രമങ്ങൾക്കിടയിൽ പ്രധാനമന്ത്രിയുടെ പഴയ ട്വീറ്റ് ബിജെപിക്കെതിരെ ആയുധമാക്കി ആം ആദ്മി എംപി രാഘവ് ചദ്ദ

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേയാളുകള്‍ നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ 51 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News