അഞ്ച് കോടിയുടെ റേഞ്ച് റോവര്‍ സ്വന്തമാക്കി യാഷ്

അഞ്ച് കോടി വിലവരുന്ന റേഞ്ച് റോവര്‍ സ്വന്തമാക്കി കന്നഡ സൂപ്പര്‍താരം യാഷ്. ബ്ലാക്ക് നിറത്തിലുള്ള റേഞ്ച് റോവറില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വന്നിറങ്ങുന്ന യാഷിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Also Read-മറുനാടന് രമേശ് ചെന്നിത്തലയുടെ പിന്തുണ; ക്രിമിനല്‍ സംഘത്തെ കൂട്ടുപിടിച്ച് മതേതര സമൂഹത്തിന്റെ മുഖത്ത് തുപ്പുന്ന ആ നിലപാട് ചോദ്യം ചെയ്യപ്പെട്ടണമെന്ന് പി.വി അന്‍വര്‍

നിലവില്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വിലകൂടിയ എസ്.യു.വികളില്‍ ഒന്നാണ് റേഞ്ച്‌റോവര്‍. വാഹന പ്രിയനായ യാഷിന്റെ ഗ്യാരേജില്‍ മെര്‍സിഡീസ് ബെന്‍സ് ഡിഎല്‍എസ് 350 ഡി, മെര്‍സിഡീസ് ജിഎല്‍സി 250 ഡി, ഔഡി ക്യു 7, ബിഎംഡബ്ല്യു 520ഡി, റേഞ്ച് റോവര്‍ ഇവോക്ക്, പജേറോ സ്‌പോര്‍ട്‌സ് തുടങ്ങിയ വാഹനങ്ങളുണ്ട്.

Also Read- സെന്തില്‍ ബാലാജിക്ക് ജാമ്യമില്ല; എട്ട് ദിവസത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ട് കോടതി

ആകര്‍ഷകമായ നിറങ്ങള്‍ക്കും സുഖ സൗകര്യങ്ങള്‍ക്കും പേരുകേട്ടതാണ് റേഞ്ച് റോവര്‍ വാഹനങ്ങള്‍. പുതിയ എം.എല്‍.എ-ഫ്‌ളെക്‌സ് പ്ലാറ്റ്‌ഫോമിലാണ് റേഞ്ച് റോവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 23 ഇഞ്ച് അലോയ് വീലുകളാണ് ഈ മോഡലിനുള്ളത്. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് റേഞ്ച് റോവര്‍ വാഗ്ദാനം ചെയ്യുന്നത്. 3.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ്, 3.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍, 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി8 എഞ്ചിനുകളാണവ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News