കരിയറിലെ ഈ ഘട്ടത്തില്‍ ഒരു നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നടൻ യഷിന് താൽപ്പര്യമില്ലെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. കെജിഎഫ് ചാപ്റ്റര്‍ 2വിന് ശേഷം താരം പുതിയ പ്രോജക്ടിലൊന്നും ഒപ്പുവച്ചിരുന്നില്ല.എന്നാല്‍ ഇതിനിടെ രാമായണത്തെ അടിസ്ഥാനമാക്കി നിതേഷ് തിവാരി ഒരുക്കുന്ന ചിത്രത്തില്‍ രാവണനെ അവതരിപ്പിക്കാന്‍ യഷിനെ സമീപിച്ചിരുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. കെജിഎഫ് താരം ഈ റോള്‍ നിരസിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
also read; 123 നിലയുള്ള കെട്ടിടത്തില്‍ വലിഞ്ഞുകയറാന്‍ ശ്രമിച്ചു;യുവാവ് അറസ്റ്റില്‍
മികച്ച തീരുമാനം, നന്ദി അണ്ണാ എന്നാണ് ഈ തീരുമാനത്തിന് ആരാധകര്‍ കമന്റായി കുറിച്ചു. രാമനെ അവതരിപ്പിക്കാന്‍ ഏറ്റവും മികച്ചയാള്‍ യഷ് ആണെന്നും രണ്‍ബീറും ആലിയയും വാനസേനയെ അവതരിപ്പിക്കട്ടെ എന്നുമായിരുന്നു മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്. ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും സീതയായി ആലിയ ഭട്ടുമാണ് വേഷമിടുന്നത്. രാമായണത്തിലേക്കുള്ള ആദ്യത്തെ ചോയിസ് ആലിയ തന്നെയായിരുന്നുവെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here