ഇത്തരം ദാരുണ സംഭവങ്ങൾ എന്നെ ഭയപ്പെടുത്തുന്നു; മരിച്ച ആരാധകരുടെ വീട്ടിലെത്തി യഷ്

തന്റെ ജന്മദിനത്തിൽ കട്ടൗട്ട് ഉയർത്തുന്നതിനിടെ അപകടമുണ്ടായി മരിച്ച ആരാധകരുടെ വീട്ടിലെത്തി നടൻ യഷ്. ഇത്തരം ദാരുണമായ സംഭവങ്ങൾ തന്നെ വേദനിപ്പിക്കുന്നുവെന്നും തന്നോടുള്ള ആരാധന പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്നും യഷ് പറഞ്ഞു. അപകടത്തിൽ മരണമടഞ്ഞ യുവാക്കളുടെ വീട്ടിലെത്തി താരം കുടുംബാംഗങ്ങളെ താരം ആശ്വസിപ്പിച്ചു. കൂടാതെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരാധകരെയും സന്ദർശിച്ചു.

Also Read; ബലാത്സംഗം ചെയ്തു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി, കുട്ടികളെപ്പോലും ദുരൂപയോഗം ചെയ്തു; ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സ്ഥാപകൻ ടിബി ജോഷ്വക്കെതിരെ ബിബിസി അന്വേഷണം

” നിങ്ങൾ എവിടെയായിരുന്നാലും എന്നെ പൂർണ ഹൃദയത്തോടെ സ്നേഹിക്കുന്നതാണ് ഏറ്റവും വലിയ കാര്യം. ഇത്തരം ദാരുണസംഭവങ്ങൾ ഈ ജന്മദിനത്തിൽ എനിക്ക് വേദനയും ഭയവും ഉണ്ടാക്കുന്നു. ആരാധന പ്രകടിപ്പിക്കേണ്ടത് ഈ രീതിയിലല്ല. ദയവായി നിങ്ങളുടെ സ്‌നേഹം ഈ തരത്തില്‍ കാണിക്കരുത്. വലിയ ബാനറുകള്‍ തൂക്കരുത്, സിനിമയിലേത് പോലെ ബൈക്ക് ചേസ് ചെയ്യരുത്, അപകടകരമായ സെല്‍ഫികള്‍ എടുക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്റെ എല്ലാ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും വേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്.

Also Read; പൊലീസിനെ ആക്രമിച്ച് പൊതുമുതൽ നശിപ്പിച്ചാൽ രാഷ്ട്രീയം നോക്കില്ല: സിറ്റി പൊലീസ് കമ്മീഷണർ

ജീവിതത്തില്‍ നിങ്ങള്‍ ഉയരങ്ങളിലെത്താന്‍ ശ്രമിക്കുക. നിങ്ങള്‍ എന്റെ യഥാര്‍ഥ ആരാധകനാണെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ കരിയറില്‍ ശ്രദ്ധ ചെലുത്തുക, നിങ്ങളുടെ ജീവിതം നിങ്ങള്‍ക്കായി സമര്‍പ്പിക്കുക, വിജയവും സന്തോഷവും നേടുക. നിങ്ങളുടെ കുടുംബങ്ങള്‍ക്ക് അഭിമാനികരമാകുന്ന പ്രവൃത്തികള്‍ ചെയ്യുക”, യഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News